കണ്ടു കൊതിച്ചതെല്ലാം നെഞ്ചില്‍
നിറച്ചതെല്ലാം
കഴിഞ്ഞ കഥയിലെ ഓര്‍മ്മകളായി
ഇനി മറന്നുകൊള്ളാം....ഞാന്‍ മറന്നുകൊള്ളാം ....
നിനക്കായ് എല്ലാം മറന്നുകൊള്ളാം....
Tuesday, October 20, 2009
ഞാന്‍ നിന്നെ സ്നേഹിക്കുന്നത്
എന്റെ സ്വപ്നങ്ങളില്‍ എന്നും നിറയുന്നത്
നിന്റെ സ്നേഹം മാത്രം .നീ എനിക്കെത്രമാത്രം
പ്രിയപ്പെട്ടവള്‍ ആണെന്ന് പറഞ്ഞറിയിക്കാന്‍
വാക്കുകളില്ല .നിന്നോടൊപ്പമിരിക്കാന്‍ എനിക്കേറെ ഇഷ്ടം .
കുളിര്‍മ പകരുന്ന ആ സുന്ദരഅനുഭൂതി ഒരിക്കലും
മായല്ലേ എന്ന് ഞാനാഗ്രഹിക്കുന്നു .
അത്രയേറെ ഞാന്‍ നിന്നെ സ്നേഹിക്കുന്നു.

അന്നൊരിക്കല്‍
ഒരിക്കലെന്‍ സഖീ നിനക്കായ്
ഞാനൊരായിരം സ്വപ്‌നങ്ങള്‍ നെയ്തിരുന്നു .
പ്രാണന്റെ പ്രാണനിലോഴുകും
പ്രണയമഴയായ് പെയ്തിരുന്നു .
ഒരു സ്നേഹബിന്ദുവില്‍
നിശ്വാസങ്ങള്‍ പവിഴാധരങ്ങളില്‍
തുടിച്ചിരുന്നു .
ഞാനൊരായിരം സ്വപ്‌നങ്ങള്‍ നെയ്തിരുന്നു .
പ്രാണന്റെ പ്രാണനിലോഴുകും
പ്രണയമഴയായ് പെയ്തിരുന്നു .
ഒരു സ്നേഹബിന്ദുവില്‍
നിശ്വാസങ്ങള്‍ പവിഴാധരങ്ങളില്‍
തുടിച്ചിരുന്നു .
Wednesday, October 7, 2009
പ്രതീക്ഷയോടെ ....
എനിക്ക് നിന്നോട് നന്ദിയുണ്ട് .കാരണം നിറമുള്ള ഒത്തിരി സ്വപ്‌നങ്ങള്‍ നല്‍കിയതിന്.ചില്ലിട്ട എന്റെ മോഹങ്ങള്‍ക്ക് ചിറകു വച്ചു തന്നതിന് .മനസ്സില്‍ സ്നേഹത്തിന്റെ തിരിവെളിച്ചം പകര്‍ന്നു തന്നതിന് .പിന്നെ ഓര്‍മ്മയുടെ ചെപ്പ് തുറന്നാല്‍ കരയാന്‍ ഒരിറ്റു കണ്ണീര്‍ നല്‍കിയതിന് .എന്റെ മനസ്സില്‍ നിറയെ നീ നെയ്തുതന്ന സ്വപ്നങ്ങളായിരുന്നു .ഞാന്‍ കൊതിച്ചതും നിന്റെ സാന്ത്വനം മാത്രമായിരുന്നു .പക്ഷെ കാലചക്രം നിന്നെ എന്നില്‍ നിന്നും അകറ്റുകയാണോ..??..ഇരുള്‍ മൂടിയ ജീവിതവീചിയില്‍ മുള്ളുകള്‍ ഉണ്ടെന്ന സത്യം ഞാന്‍ മനസിലാക്കിയില്ല .ആ കൂര്‍ത്ത മുള്ളുകള്‍ തറച്ചിറങ്ങിയത് എന്റെ ഹൃദയത്തിലാണെന്ന് നീയും മനസിലാക്കിയില്ല .നിനക്കതിനു കഴിഞ്ഞില്ല .ഒരു പക്ഷെ നിന്റെ ആശകള്‍ക്കും സ്വപ്നങ്ങള്‍ക്കുമൊത്തു ഉയരാന്‍ എനിക്കായില്ല .എങ്കിലും നിന്റെ സന്തോഷങ്ങള്‍ ഞാന്‍ സഫലമാക്കിയിരുന്നില്ലേ ?എന്നിട്ടും നീ എന്നെ വെറുക്കുകയാണല്ലേ..??ചെയ്ത തെറ്റുകള്‍ക്കൊന്നും മാപ്പില്ലെന്നറിയാം..പക്ഷെ ........ആ തെറ്റുകള്‍ക്ക് നീയും ഒരു നിമിത്തമായിരുന്നില്ലേ..?? ഇനി ,എന്റെ മൌനം അതാണ് നീ ആഗ്രഹിക്കുന്നതെങ്കില്‍ ,എന്റെ കണ്ണുനീര്‍ അതാണ് നിന്റെ സന്തോഷമെങ്കില്‍ ആവാം ..അവയെല്ലാം ഇരുകൈകളും നീട്ടി ഞാന്‍ സ്വീകരിക്കാം ...കഴിഞ്ഞുപോയ കാലങ്ങളെയും നിമിഷങ്ങളേയും ശപിച്ചുകൊണ്ടല്ല,മറിച്ച് ഒത്തിരി സന്തോഷത്തോടെ അതിലേറെ വേദനയോടെ കാരണം നിന്റെ ഉയര്ച്ചകളും സന്തോഷങ്ങളും അതാണെന്റെയും ആഗ്രഹം .എങ്കിലും ഒന്നു നീ ഓര്ക്കുക ,ഒരു പ്രഭാതത്തില്‍ നീ എന്നിലേക്ക് വച്ചുതന്ന ജീവിതം ഒരു നിമിഷം കൊണ്ടു നീ തന്നെ തിരിച്ചെടുത്തപ്പോള്‍ നഷ്ടപ്പെട്ടത് എന്റെ ജീവിതമാണ് .ഒരിക്കലും തിരിച്ചെടുക്കാനാവാത്ത എന്റെ ജീവിതമാണ് .എന്റെ മാത്രം ജീവിതം .എങ്കിലും നീ എന്നെ തേടി വരുമെന്ന പ്രതീക്ഷയോടെ ...ഒരിക്കലും നിനക്കെന്നെ മറക്കാനാവില്ലെന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നു .
ഒത്തിരി സ്നേഹത്തോടെ ..നിന്റെ മാത്രം രാജകുമാരന്‍
ഒത്തിരി സ്നേഹത്തോടെ ..നിന്റെ മാത്രം രാജകുമാരന്‍
Saturday, October 3, 2009
മാപ്പ്
ഇന്ന് പ്രണയത്തിന് കറുപ്പ് നിറമായിരുന്നു
വെറുതെയെങ്കിലും മാപ്പു ചോദിച്ചോട്ടെ ഞാന്‍
നിന്നെ ഒരുപാടു സ്നേഹിച്ചതിന്
നിന്നെ ഒരു പാടു മോഹിപ്പിച്ചതിന്
ഒടുവില്‍ നിന്നെ ഒരു പാടു കരയിപ്പിച്ചതിന്....
എങ്കിലും മാപ്പ്..
ഇനി ഞാന്‍ വിടവാങ്ങട്ടെ
മറ്റൊരു ഇരയെ തേടി ...

Sunday, August 16, 2009
അറിയുമോ നീ ...
ഒരുപാടു ദൂരേക്ക് ഞാന്‍ മാഞ്ഞു പോയാല്‍
വെറുതെയെങ്കിലുമോര്‍ക്കാന്‍ മാത്രം......
ഞാനെന്‍ കിനാക്കള്‍ നിനക്കായ് കാഴ്ച വെച്ചു ....
ഒരുപാടിഷ്ടത്തോടെ നിന്നെത്തേടി വന്ന
എന്നിലെ നനുത്ത സ്നേഹത്തിന്റെ
ഇതളുകള്‍ ഓരോന്നും..
നീ പറിച്ച് എറിഞ്ഞതെന്തിന്..???
എന്‍ മിഴികളില്‍ നിന്നുതിരുന്ന
മിഴിനീര്‍ മുത്തുകള്‍ ..
നീ ഒപ്പിയെടുക്കാഞ്ഞതെന്തേ ??
ആയിരം കാതങ്ങള്‍ക്കുമപ്പുറം
ഞാന്‍ നിന്നെയോര്‍ത്തു കരയുമ്പോള്‍
നിന്‍ മനസ്സില്‍
ഒരിക്കലുമെന്‍ രൂപം
മിന്നി മറയുമോ ??
മാഞ്ഞു മാഞ്ഞു പോകുമീ ജീവിതത്തില്‍
മായാതെ മറയാതെ വിടര്‍ന്നു നില്ക്കും
എന്‍ സ്നേഹം ......
അറിയുമോ നീ എന്നെങ്കിലുമൊരു നാള്‍ .......

വേര്‍പാട്
ആരായിരുന്നു എനിക്ക് നീ ......
നിരാശാഭരിതയായി നീ പിരിയുന്നു ...
പക്ഷെ ,
ആകാശത്ത് നക്ഷത്രങ്ങളും ..
ഭൂമിയില്‍ ഹരിത വൃക്ഷങ്ങളും ...
നിലനില്‍ക്കുന്നിടത്തോളം .....
എനിക്ക് നിന്നെ പിരിയാന്‍ വയ്യ ....
നിരാശാഭരിതയായി നീ പിരിയുന്നു ...
പക്ഷെ ,
ആകാശത്ത് നക്ഷത്രങ്ങളും ..
ഭൂമിയില്‍ ഹരിത വൃക്ഷങ്ങളും ...
നിലനില്‍ക്കുന്നിടത്തോളം .....
എനിക്ക് നിന്നെ പിരിയാന്‍ വയ്യ ....
അന്നും ..ഇന്നും
മുന്‍പ്...
നീയെറിഞ്ഞ വിരഹമേറ്റ മനസൊരു
പേമാരിയായ് കൊര്‍ത്തിരുന്നെങ്കിലും
ഇന്നീ ..,
ഈറനണിയിച്ചോരി ചാറ്റല്‍മഴയില്‍
അലിഞ്ഞില്ലാതെയാകുന്നു ഞാന്‍, സഖീ ........
നീയെറിഞ്ഞ വിരഹമേറ്റ മനസൊരു
പേമാരിയായ് കൊര്‍ത്തിരുന്നെങ്കിലും
ഇന്നീ ..,
ഈറനണിയിച്ചോരി ചാറ്റല്‍മഴയില്‍
അലിഞ്ഞില്ലാതെയാകുന്നു ഞാന്‍, സഖീ ........
നീ മഴയാകുക ....
നീ മഴയാകുക ,
ഞാന്‍ കാറ്റ് ആകാം
നീ മാനവും ഞാന്‍ ഭൂമിയുമാകാം
എന്റെ കാറ്റ് നിന്നിലലിയുമ്പോള്‍
നിന്റെ മഴ എന്നിലേക്ക്
പെയ്തിറങ്ങട്ടെ ......
ഞാന്‍ കാറ്റ് ആകാം
നീ മാനവും ഞാന്‍ ഭൂമിയുമാകാം
എന്റെ കാറ്റ് നിന്നിലലിയുമ്പോള്‍
നിന്റെ മഴ എന്നിലേക്ക്
പെയ്തിറങ്ങട്ടെ ......
നൊമ്പരപ്പൂക്കള്‍
നീ കാറ്റില്‍ പറത്തിയ ഈ നൊമ്പരപ്പൂക്കളെല്ലാം
എന്റെ സ്വപ്നങ്ങളായിരുന്നു ........
എന്‍ കവിതയെന്നു ചൊല്ലി നീ
കീറി കളഞ്ഞ കടലാസുകളെല്ലാം
എന്നുടെ പ്രണയമായിരുന്നു .........
നീ വെറും നേരമ്പോക്കായി കരുതിയ
നമ്മുടെ പ്രണയം
ഞാന്‍ നെഞ്ചിലേറ്റിയിരുന്നു........
എന്തിനോ വേണ്ടി നീ എന്നെ
വെറുത്തപ്പോള്‍ ഒരു കൊടുമുടിയോളം
ഞാന്‍ നിന്നെ സ്നേഹിച്ചു .
നീ പറഞ്ഞൊരു കുത്തുവാക്കുകള്‍
അസ്ത്രങ്ങളായി തറച്ചത്
എന്റെ ഹൃദയത്തിലാണ് .........
നീ കൂടെയില്ലാത്ത ഓരോ നിമിഷവും
നീറുകയാണെന്‍ മാനസം ..........
എങ്കിലും സഖീ നീ പറയാഞ്ഞതെന്തേ
നാം അകലുകയായിരുന്നെന്നു........
നീ നല്‍കിയൊരു സ്നേഹം ഇനിയും
തോരാമഴയായി
എന്‍ കണ്‍കളില്‍ പെയ്യുമ്പോള്‍
നിന്റെ എല്ലാമെല്ലാമായിരുന്ന
ഒടുവില്‍ ഒന്നുമല്ലാതായി തീര്‍ന്ന
ഈ പാഴ് ജന്മത്തെ
ഇനി നീ എന്നെങ്കിലും ഓര്‍ക്കുമോ ...???
എന്റെ സ്വപ്നങ്ങളായിരുന്നു ........
എന്‍ കവിതയെന്നു ചൊല്ലി നീ
കീറി കളഞ്ഞ കടലാസുകളെല്ലാം
എന്നുടെ പ്രണയമായിരുന്നു .........
നീ വെറും നേരമ്പോക്കായി കരുതിയ
നമ്മുടെ പ്രണയം
ഞാന്‍ നെഞ്ചിലേറ്റിയിരുന്നു........
എന്തിനോ വേണ്ടി നീ എന്നെ
വെറുത്തപ്പോള്‍ ഒരു കൊടുമുടിയോളം
ഞാന്‍ നിന്നെ സ്നേഹിച്ചു .
നീ പറഞ്ഞൊരു കുത്തുവാക്കുകള്‍
അസ്ത്രങ്ങളായി തറച്ചത്
എന്റെ ഹൃദയത്തിലാണ് .........
നീ കൂടെയില്ലാത്ത ഓരോ നിമിഷവും
നീറുകയാണെന്‍ മാനസം ..........
എങ്കിലും സഖീ നീ പറയാഞ്ഞതെന്തേ
നാം അകലുകയായിരുന്നെന്നു........
നീ നല്‍കിയൊരു സ്നേഹം ഇനിയും
തോരാമഴയായി
എന്‍ കണ്‍കളില്‍ പെയ്യുമ്പോള്‍
നിന്റെ എല്ലാമെല്ലാമായിരുന്ന
ഒടുവില്‍ ഒന്നുമല്ലാതായി തീര്‍ന്ന
ഈ പാഴ് ജന്മത്തെ
ഇനി നീ എന്നെങ്കിലും ഓര്‍ക്കുമോ ...???
ആ നിമിഷത്തിനായ് ....
മനസിലെ കണ്ണീര്‍ കണങ്ങള്‍
നീ നല്കുന്ന വേദനയില്‍
ഉരുകുമ്പോഴും
വേനല്‍ മരങ്ങള്‍ ഇലപൊഴിഞ്ഞു
നില്ക്കുന്ന വഴിയില്‍ ഞാന്‍
കാത്തു നിന്നിരുന്നു ......നീ
എന്റേത് മാത്രമായി തീരുന്ന
നിമിഷത്തിനായ് .......
നീ നല്കുന്ന വേദനയില്‍
ഉരുകുമ്പോഴും
വേനല്‍ മരങ്ങള്‍ ഇലപൊഴിഞ്ഞു
നില്ക്കുന്ന വഴിയില്‍ ഞാന്‍
കാത്തു നിന്നിരുന്നു ......നീ
എന്റേത് മാത്രമായി തീരുന്ന
നിമിഷത്തിനായ് .......
Saturday, August 15, 2009
എന്റെ സ്നേഹം
പ്രിയേ ,മഞ്ഞുപൊഴിയുന്ന
പ്രഭാതങ്ങളില്‍ നീ എന്റെ
ചിലമ്പിച്ച സ്വരം കേള്‍ക്കും
അപ്പോള്‍ ചിതറി വീഴുന്ന
സ്പന്ദനങ്ങളില്‍ എന്റെ സ്നേഹം
തുളുംബാതെ നിറഞ്ഞു നില്‍ക്കും ....
ഓര്‍ക്കുന്നു ഞാന്‍ ഇന്ന് ...
നറുതേന്‍ നിറഞ്ഞൊരു മലരായ് ...നീ എന്റെ ഉള്ളില്‍ നിറഞ്ഞു നിന്നു.എന്തിനോ എപ്പോഴോ കണ്ടുമുട്ടി നമ്മള്‍ ,ഒന്നുമോതിടാതെ പിരിഞ്ഞുപോയി .നാം കണ്ടുവോ സ്വപ്നതീരങ്ങളില്‍ ,ഞാന്‍ പോലുമറിയാതെ നീ എന്റെ ജീവനായെന്‍ ഹൃദയാംബരത്തിലെ പൂര്‍നെന്ദുവായതും,ഓര്‍മതന്‍ തീരത്തു പാറിപ്പറന്നതും,ഓര്‍ക്കുന്നു ഞാന്‍ ഇന്ന് ...ഏകാകിയായ്
Friday, August 14, 2009
പ്രണയം ജീവിക്കുന്നത്
എന്റെ പ്രണയം നിന്റെ
പ്രണയം കൊണ്ടാണ് ജീവിക്കുന്നത് ........
നിനക്കു ജീവനുള്ളിടത്തോളം കാലം അത്
നിന്റെ കൈകളിലായിരിക്കും ......
എന്നെ വിടാതെ പിടിച്ചുകൊണ്ട്
പ്രണയം കൊണ്ടാണ് ജീവിക്കുന്നത് ........
നിനക്കു ജീവനുള്ളിടത്തോളം കാലം അത്
നിന്റെ കൈകളിലായിരിക്കും ......
എന്നെ വിടാതെ പിടിച്ചുകൊണ്ട്
Sunday, July 5, 2009
ഇഷ്ടം
ചില ഇഷ്ടങ്ങള്‍ അങ്ങനെയാണ് ...
അറിയാതെ അറിയാതെ
നമ്മള്‍ ഇഷ്ടപ്പെട്ടു പോകും ...
ഒന്നു കാണാന്‍ ,ഒപ്പം നടക്കാന്‍ ,ഏറെ സംസാരിക്കാന്‍ ,
ഒക്കെ വല്ലാതെ കൊതിക്കും ......
എന്നും എന്റേത് മാത്രമാണെന്ന്
വെറുതെ കരുതും ....
ഒടുവില്‍ എല്ലാം വെറുതെ ആയിരുന്നു
എന്ന് തിരിച്ചറിയുമ്പോള്‍ ....
ഉള്ളിന്റെ ഉള്ളില്‍ എവിടെയെങ്കിലും
ആ ഇഷ്ടത്തെ നമ്മള്‍ കുഴിച്ചുമൂടും ...
പിന്നീട് എപ്പോഴെങ്കിലുമൊക്കെ ,
രണ്ടുതുള്ളി കണ്ണീരിന്റെ നനവോടെ
ആ ഇഷ്ടത്തെ നമ്മള്‍ ഓര്‍ക്കും ,
അപ്പോഴും ഹൃദയം വല്ലാതെ കൊതിക്കുന്നുണ്ടാവും ..
അവള്‍ ....എന്റെതായിരുന്നുവെങ്കിലെന്നു...

നിനക്കറിയുമെന്കില്‍
ഇരുളില്‍ പൂ വിരിഞ്ഞത്
നിമിഷങ്ങല്‍ക്കിടയിലെ
ഏത് മാത്രയിലാണെന്ന്നിനക്കറിയുമെന്കില്‍....
പൂവിന്റെ ഗന്ധം ഇതളുകള്‍ക്കിടയിലെ
ഏത് തുടിപ്പില്‍ നിന്നാണെന്ന് നിനക്കറിയുമെന്കില്‍ ...
.അവിടെയാണ് എനിക്ക് നിന്നോടുള്ള പ്രണയം മിടിക്കുന്നത് .
നീ കൂടെ ഉണ്ടായിരുന്നെങ്കില്‍
ഒരു പുതുമഴ നനയാന്‍
നീ കൂടി ഉണ്ടായിരുന്നെങ്കില്‍ ..
ഓരോ തുള്ളിയെയും
ഞാന്‍ നിന്റെ പേരിട്ടു വിളിക്കുന്നു ...
ഓരോ തുള്ളിയായി
ഞാന്‍ നിന്നില്‍ പെയ്തുകൊണ്ടിരിക്കുന്നു
ഒടുവില്‍ നാം ഒരു മഴയാകും വരെ ...
നീ കൂടി ഉണ്ടായിരുന്നെങ്കില്‍ ..
ഓരോ തുള്ളിയെയും
ഞാന്‍ നിന്റെ പേരിട്ടു വിളിക്കുന്നു ...
ഓരോ തുള്ളിയായി
ഞാന്‍ നിന്നില്‍ പെയ്തുകൊണ്ടിരിക്കുന്നു
ഒടുവില്‍ നാം ഒരു മഴയാകും വരെ ...
പ്രണയത്തിന്‍ പുസ്തകം ...
പരലോകയാത്രക്കിറങ്ങും മുന്‍പേ
വഴിവായനക്കൊന്നു കൊണ്ടുപോകാന്‍
സ്മരണതന്‍ ഗ്രന്ഥലയത്ത്തിലെങ്ങും
ധൃതിയിലെന്നോമനെ നിന്‍ ഹൃദയം
പരതി പരതി തളര്‍ന്നു പോകെ ,
ഒരു താളും നോക്കാതെ മാറ്റിവെച്ച
പ്രണയത്തിന്‍ പുസ്തകം നീ തുറക്കും ...
അതിലന്നു നീയെന്റെ പേരു കാണും..
അതിലെന്റെ ജീവന്റെ നേര് കാണും ..
വഴിവായനക്കൊന്നു കൊണ്ടുപോകാന്‍
സ്മരണതന്‍ ഗ്രന്ഥലയത്ത്തിലെങ്ങും
ധൃതിയിലെന്നോമനെ നിന്‍ ഹൃദയം
പരതി പരതി തളര്‍ന്നു പോകെ ,
ഒരു താളും നോക്കാതെ മാറ്റിവെച്ച
പ്രണയത്തിന്‍ പുസ്തകം നീ തുറക്കും ...
അതിലന്നു നീയെന്റെ പേരു കാണും..
അതിലെന്റെ ജീവന്റെ നേര് കാണും ..
ആ നിമിഷം ...
മറക്കാന്‍ നിനക്കു മടിയാണെങ്കില്‍ മാപ്പു തരൂ ...
ജന്മാന്തരങ്ങളില്‍ രണ്ടു സ്വപ്നാടകരെപ്പോലെ
കണ്ടു മുട്ടിയ നിമിഷം ...
നമ്മള്‍ക്കെന്തോരാത്മ നിര്‍വൃതി ആയിരുന്നു ..
ദിവ്യ സങ്കല്പ്പങ്ങളിലൂടെ നിന്നിലെന്നും ഞാന്‍ ഉണരുന്നു ....
നിര്‍വചിക്കാന്‍ അറിയില്ലല്ലോ നിന്നോടുള്ള ഹൃദയവിചാരം

തിരിച്ചറിവ്
നിന്നെ കണ്ടു മുട്ടുന്നത് വരെ ഞാന്‍ എന്റെ
ജീവന്റെ മറ്റൊരു കണികയെ തേടി അലയുകയായിരുന്നു ....
പക്ഷെ ഇന്നു ഞാനറിയുന്നു അത് നീ മാത്രമാണെന്ന് ...
എനിക്ക് നിന്നോടുള്ള സ്നേഹം
എന്റെ ഉള്ളിന്റെയുള്ളിലെ ജീവനെപ്പോലെ
സത്യവും മനോഹരവും ആണെന്നും ഒരു നിലാമഴപോള്‍
നീ എന്നിലേക്ക് പെയ്തിറങ്ങുന്നതും ഇന്നു ഞാന്‍ തിരിച്ചറിഞ്ഞിരിക്കുന്നു

നീയും ..ഞാനും
എത്ര മധുരം സഖി ജീവിതം
എനിക്കെന്റെ സ്വപ്നമോഹങ്ങളില്‍ ചുടുചാരമെന്കിലും ..!
നീറ്റുന്ന വെയിലില്‍
ഇളവേല്‍ ക്കുവാന്‍ സത്രമുണ്ട്,
അസ്ഥി തറകളില്‍ ജീവിത സ്പന്ദനമുണ്ട്....
ഇറ്റുനീര്‍ വറ്റിയ കുളങ്ങളില്‍ സ്വപ്നമുണ്ട് ,
അറ്റുപോം കൊമ്പുകളില്‍ പാടുന്ന കിളികളുണ്ട് ,
ഇനി നാളെയെന്ന് മിഴിപൂട്ടുന്ന പൂവുകളിലുറയുന്ന ഗന്ധമുണ്ട് ...
ഇനി വരാമെന്ന് പറയുന്ന മതിലേഖയില്‍ തൂവെളിച്ചമുണ്ട്..
ഒട്ടകലയെങ്കിലും നീയുണ്ട് ,ഞാനുണ്ട് .......

Sunday, June 14, 2009
കാത്തിരിപ്പ്
കാത്തിരിക്കുന്നു ഞാന്‍ എന്നുടെയുള്ളിലെ
സ്വപ്നം നിറഞ്ഞൊരു താഴ്‌വരയില്‍ ..!!!
കേവലമായൊരു സ്വപ്നത്തിലെ നിത്യ നായികയെ തേടി
അലയുന്നു ഞാന്‍ ....
ഈ വിഷാദ സമുദ്ര തീരത്തിലും
കാത്തിരിക്കുന്നു നിനക്കു വേണ്ടി ....,
ആരെന്നറിയാതെ എന്തിനെന്നറിയാതെ ...
സ്നേഹിച്ചുപോയി ഞാന്‍ നിന്നെ മാത്രം.
ഓര്‍ക്കാന്‍ കൊതിക്കുന്നോരോര്‍മ്മയായി നിന്‍ മുഖം
എന്നുള്ളില്‍ എന്നും ഞാന്‍ കാത്തു കൊള്ളാം..!!
എന്നുടെ നൊമ്പരം വര്‍ഷമായി പെയ്യവേ....
എന്നിലെ ജീവന്‍ ചോര്‍ന്നു പൊയ്ക്കൊള്ളവേ
കണ്ടു ഞാന്‍ നിന്‍ മുഖം വിരഹാര്‍ദ്രമായി
അതോ നിര്‍വികാരമായി ...!!!

Tuesday, June 9, 2009
നീ എന്നെ സ്നേഹിച്ചിരുന്നെങ്കില്‍ ...
ഓമനേ ,നീ എന്നെ സ്നേഹിച്ചിരുന്നെങ്കില്‍ നാം കാറ്റില്‍ മഴത്തുള്ളികള്‍ കൊണ്ടു പളുങ്ക് വീട് പണിയുമായിരുനു.....ഇപ്പോള്‍ എനിക്ക് രക്തത്തിലേക്ക് തുറക്കുന്ന വീടില്ലാത്ത ഒരു ജനല്‍ മാത്രമേയുള്ളൂ.
Friday, June 5, 2009
അന്ന് പെയ്ത മഴയില്‍ ...
നീ ഓര്‍ക്കുന്നുവോ ...
അന്ന് നമ്മള്‍ ആദ്യമായി കണ്ട ആ ദിനം ..
നേര്‍ത്ത ചാറ്റല്‍ മഴയില്‍ പാടവരമ്പത്തുകൂടി നാം നടന്നത് ..
നിനക്കു ആമ്പല്‍ പൂക്കള്‍ പറിച്ചു തന്നത് ...
ഒരുകുടക്കീഴില്‍ മഴ നയാതെ എന്നോട് ചേര്‍ന്ന് നടന്നത് ..
പിന്നീട് നമ്മുടെ സമാഗമങ്ങളില്‍ എല്ലാം മഴയില്ലാരുന്നുവോ ..???
എന്നും നമുക്കു സന്തോഷം തന്നിരുന്ന മഴ ....
നാം പോലും അറിയാതെ നമുക്കിടയില്‍ മഴയും വളര്ന്നു .
ആ മഴയ്ക്ക് നിന്റെ ഗന്ധമായിരുന്നു .
മഴയില്‍ മുങ്ങിയ നമ്മുടെ പ്രണയദിനങ്ങള്‍......
ഒരിക്കലും നിന്റെ പ്രണയം പെയ്തു ഒഴിഞ്ഞിരുന്നില്ല
പിന്നെന്തിനാണ് നീ എന്നെ ഉപേക്ഷിച്ചു പോയത് ..??
എന്റെ സ്വപ്നങ്ങളെ കണ്ടില്ലെന്നു നടിച്ചത് ..!!!
എന്റെ ലോകത്ത് ഞാന്‍ ഇപ്പോള്‍ തനിച്ചാണ്
നീ പോയതില്‍ പിന്നെ ഞാന്‍ മഴ കണ്ടിരുന്നില്ല
പക്ഷെ നിനക്കറിയാമോ ..??
ഞാനെന്‍ മണ്‍ വീണയില്‍ മുഖം അമര്‍ത്തി ശ്രുതികള്‍ ഉണര്‍ത്താതെ കാത്തിരിക്കുന്നത്
ആ മഴയ്ക്ക് വേണ്ടി മാത്രമാണ് ..
എന്റെ കനവുകളുടെ കനത്ത ഇരുളില്‍ വെള്ളിനൂലുകളായ്
അവ പെയ്യുന്നത് ഓര്‍ത്തുകൊണ്ട് ...
അടുത്ത മഴ എത്തും മുന്‍പെങ്കിലും നീ എന്റെ അരികില്‍ എത്തുമോ ..??
എന്നെ മാത്രം നിനച്ചുകൊണ്ട് അമൃതവര്‍ഷിണിയായി എന്നില്‍ പെയ്തിറങ്ങുമോ..???

നീ അടുത്തിരിക്കുമ്പോള്‍
ചെമ്പകപ്പൂവിന്റെ ഗന്ധമുള്ള നിന്റെ ചുംബനങ്ങള്‍ എന്റെ കൈവിരലുകളെ
രാപ്പാടിയുടെ ചിറകുകളാക്കി മാറ്റിയിരിക്കുന്നു ........
നീ അടുത്തിരിക്കുമ്പോള്‍ നീര്‍മാതളം പൂക്കുന്നതും മള്‍ബറി പാകമാകുന്നതും ഞാന്‍ അറിയുന്നതേയില്ല
Monday, June 1, 2009
ഓര്‍മ്മകള്‍
എരിയുമീ ഭൂമിയില്‍ ഒരു നേര്‍ത്ത തണലായി നീ എന്നുമെന്നരികിലുണ്ടായിരുന്നു .
നിന്റെ ദുഖവും എന്റെ ദുഖവും ഒരുപാടു പങ്കിട്ടതായിരുന്നു..
അകലുമാ തീരത്തെ പിരിയുവാന്‍ വയ്യാത്ത തിരകളെപോലെന്നുമായിരുന്നു.
ജീവന്റെയുള്ളില്‍ നിന്‍ ഓര്‍മ്മകള്‍ ഒരുനാളും അണയാതെ കത്തിയെരിഞ്ഞിരുന്നു. എന്നിട്ടുമെന്തിനാണേതോ തുലക്കൊളിലെന്നെയുമുപെക്ഷിച്ചു പൊയ്ക്കളഞ്ഞു ...

നിന്‍ മുഖം
ഒരു മണ്‍ചിരാതുമായ് സന്ധ്യയില്‍ തീ നാളമായ് ഞാന്‍ നില്‍ക്കവേ .....ഒരു കല്‍ വിളക്കിന്റെ ശോഭയില്‍ ഞാന്‍ കണ്ടു ആദ്യമായി നിന്‍ മുഖം .
നിന്‍ മിഴികള്‍ നനയരുത് ....
ഒരോര്‍മക്കുറിപ്പ് വെയ്ക്കവേ നിന്മിഴികള്‍ നനഞ്ഞാല്‍ ഓര്‍ക്കുക ഞാനെന്ന സത്യം എന്നും ശാശ്വതം എന്നെ ഓര്‍ക്കവേ നിന്‍ മനമൊന്നു പിടഞ്ഞാല്‍ഓര്‍ക്കുക ഞാന്‍ ഉണ്ടാവും നിന്നരികെ
Tuesday, May 26, 2009
നീ ..എന്റെ സ്വന്തം
എന്നും എന്റെ സ്വപ്നം നീയായിരുന്നു
എന്നും എന്റെ സ്വരം നീയായിരുന്നു
നീ എന്റെ പ്രതിച്ഛായയായിരുന്നു
നിന്നെ എനിക്കൊത്തിരി ഇഷ്ടമായിരുന്നു
എന്നും നീ നല്ലൊരു സുഹൃത്തായിരുന്നു
നീ എനിക്ക് പ്രണയത്തിന്റെ ക്ഷേത്രമായിരുന്നു
അവള്‍ എന്റെ പ്രിയ തോഴിയായിരുന്നു

Monday, May 25, 2009
ഞാന്‍ കാത്തിരുന്ന പ്രണയകാലം .....
ഉറക്കം മരിക്കാത്ത ഏതോ രാത്രിയില്‍ ഞാന്‍ ഒഴുകുകയായിരുന്നു ...അനന്തമായ മരുഭൂവിലൂടെ ....
കലിയടങ്ങാത്ത സാഗരങ്ങളിലൂടെ ........
യുഗാന്തരങ്ങള്‍ക്കൊടുവില്‍ ഞാന്‍ ചെന്നെത്തി ..മാലാഖമാരുടെ നാട്ടില്‍ ...സ്നേഹത്തിന്റെ
പൂക്കള്‍ വിരിയുന്ന നാട്ടില്‍ ...ആ രാത്രിയില്‍ നക്ഷത്രങ്ങള്‍ എന്റെ കൂട്ടുകാരായി .......
മഞ്ഞുപെയ്യുന്ന ആ രാത്രിയില്‍ ഞാന്‍ കണ്ടു ..ഭംഗിയുള്ള എന്റെ കൂട്ടുകാരിയെ ...
പെയ്തൊഴിഞ്ഞ നൊമ്പരങ്ങള്‍ സാക്ഷി ...അത് നീയായിരുന്നു ......
അന്ന് .., ഇളം വെയിലേറ്റു ,മനോഹര താഴ്വാരങ്ങളിലൂടെ നാം നടന്നു ..അപരിചിതരെപ്പോലെ...
ഞാന്‍ കാത്തിരിക്കുകയായിരുന്നു ...കൂട്ടിനായ് നാം ഇനിയും കാണാത്ത സ്വപ്നങ്ങളും ......
സുഖമേറിയ ഹൃദയവേദനയുടെ കാലത്തിനൊടുവില്‍ ഞാന്‍ കാത്തിരുന്ന ഈ പ്രണയകാലം.... അതെന്നെ സ്നേഹിക്കുന്നു

ആഗ്രഹം
ഇരുളില്‍ ഞാന്‍ തുറിച്ചു നോക്കവേ
നിന്‍ മുഖം മനസ്സില്‍ വന്നുദിച്ചു.
മനസിന്റെ കണ്ണാടിയില്‍ നിന്‍ മുഖം തെളിഞ്ഞില്ല
എങ്കിലും നീ ചൊല്ലുമാ വാക്കുകള്‍ ഇന്നു ഞാന്‍ ഓര്‍ത്ത് പോയി
മരണത്തിന്റെ മടിയില്‍ ഞാനലിഞ്ഞാല്‍
നിന്നെ തേടി എന്നാത്മാവ് വരും
പാലപ്പൂവിന്‍ ഗന്ധമായ് നിന്നിലെ
ജീവനില്‍ ഞാനലിയും
പുലരും വരെ നിന്‍ മുഖം നോക്കിനില്‍ക്കും നിന്നരുകില്‍
നിന്‍ മുഖത്തില്‍ ഒളിക്കും ശാലീനം
എന്നിലെ ആത്മാവിന് ജീവനേകും
എന്നിലെ ആഗ്രഹം സഫലമാകും .

നന്ദിയുണ്ട് ..നിന്നോട്
വെയില്‍ വെള്ളത്തില്‍ എന്ന പോലെ
നീ എന്നില്‍ പ്രവേശിച്ചു .......
മഞ്ഞു ഇലയില്‍ നിന്നെന്ന പോലെ
തിരിച്ചുപോവുകയും ചെയ്തു ......
എങ്കിലും ,
നന്ദിയുണ്ട് നിന്നോട് ........
ഈ കെട്ടിക്കിടപ്പിനെ കുറഞ്ഞ നേരത്തേക്ക് നീ
സ്ഫടികമെന്നു തോന്നിച്ചു ................

Sunday, May 24, 2009
പ്രണയലേഖനം
പ്രിയപ്പെട്ടവളെ ....
നിന്നെ കണ്ടതുമുതല്‍ എത്രയെത്ര രാവുകളാണ് നിന്നെക്കുറിച്ചു ഓര്‍ത്തു
ഞാന്‍ ഉറങ്ങാതിരുന്നത് .ഓരോ രാവും വെളുക്കാന്‍ കാത്തിരിക്കുമ്പോള്‍
നിന്നെ കാണുന്ന നിമിഷങ്ങളായിരുന്നു എന്റെ മനസ് നിറയെ .മാനം
നോക്കി കിടക്കുമ്പോള്‍ ആകാശത്തിലെ നക്ഷത്രങ്ങള്‍ എന്നോട് ചോദിച്ചു ;
നിനക്കു അത്രമേല്‍ ഇഷ്ടമാണോ അവളെ എന്ന് .ആ നക്ഷത്രങ്ങളോട് എല്ലാമായി
ഞാന്‍ പറഞ്ഞു ,എത്ര എണ്ണിയാലും തീരാത്ത നിങ്ങളുടെ എണ്ണം എത്രയോ
അത്ര തന്നെ രാത്രിയും പകലും ഒന്നിച്ചു സ്നേഹിച്ചാലും മതിവരാത്തത് എന്തോ
അതാണ് എനിക്കവള്‍ ...ഈ ഭൂമിയില്‍ എത്രമാത്രം മണല്‍ത്തരികള്‍ ഉണ്ടോ
അത്ര തന്നെ നിമിഷങ്ങള്‍ ഒന്നായിരുന്നാലും മതിവരാത്തത് എന്തോ അതാണ്
എനിക്കവള്‍ ..
നക്ഷത്രങ്ങളെ ,നിങ്ങള്‍ എല്ലാം കൂടി അവളെ എനിക്ക് നല്‍കാം എങ്കില്‍
ഞാന്‍ ഈ നില്ക്കുന്ന ഭൂമിയില്‍ നിന്നു നിങ്ങളിലേക്കുള്ള ദൂരമെത്രയോ അത്രയും
കാലം കാത്തിരിക്കാം ഞാന്‍ അവള്‍ക്കായ് ...നിനക്കായ് ഞാന്‍ വെച്ചു നീട്ടുന്നത്
ഒരു ജീവനും ജീവിതവും മാത്രമല്ല ,ഒരു ആയുഷ്‌കാലത്തേക്ക് സൂക്ഷിക്കാന്‍ കഴിയുന്ന
മഞ്ഞുകണത്തിന്റെ വിശുധിയുള്ള, അമ്രുതിനെക്കാള്‍ മാധുര്യമുള്ള ഒരു നുള്ള് സ്നേഹം .
ഒന്നു നുകര്‍നാല്‍ അത് സാഗരമായി നിന്നില്‍ പെയ്തിറങ്ങും ..എത്രയോ തവണ
ഞാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിച്ചിട്ടുണ്ട് ,എന്റെ ഹൃദയം തിരിച്ചെടുത്തു അതില്‍
നിന്റെ മാത്രം സ്നേഹം നിറച്ചു എനിക്ക് തിരികെ നല്കാന്‍ ..സ്നേഹം കൈക്കുമ്പിളില്‍
കോരി എടുക്കാനാവില്ല .ഹൃദയത്തില്‍ നിന്നു ഹൃദയത്തിലേക്ക് പകര്‍ന്നു നല്കുവാനെ
കഴിയൂ .സത്യസന്ധമായ പ്രണയം ഒരിക്കലും പരാജയപ്പെടുകയില്ല .എത്രയെത്ര
കാലങ്ങള്‍ കഴിഞ്ഞുപോയാലും മനസ്സില്‍ അതിന് വിസ്മ്രിതിയില്ല .ചില സമയങ്ങളില്‍
നീയെന്നെ കാണാതെ പോകുമ്പോള്‍ എനിക്ക് നിന്നോട് ഏറെ നാള്‍ നീണ്ടുനില്കാത്ത
അനുരാഗകുശുമ്പ് തോന്നാറുണ്ട് .കാണുന്നതെല്ലാം നീയാകുമെന്നു തോന്നുമ്പോഴാണ്
ഈ ലോകം ഇത്രമാത്രം സുന്ദരമാണെന്നു ഞാന്‍ തിരിച്ചറിയുന്നത് .എന്റെ ജീവന്റെ
ജീവനായ നിന്നെ നഷ്ടപ്പെടുത്തുവാന്‍ എനിക്കാവില്ല .ഒരായിരം വര്‍ഷം നെഞ്ചില്‍
ചേര്‍ത്തുവെച്ചു സ്നേഹിക്കാന്‍ എനിക്ക് നിന്നെ വേണം ..നിന്നെ മാത്രം

Wednesday, May 20, 2009
നിനക്കായ് .....മാത്രം
എന്റെ ഹൃദയത്തില്‍ നീ മാത്രം
നീയൊഴിഞ്ഞ ഹൃദയം ശൂന്യവും ഇരുട്ടുമാണ്
ഒരു പെന്‍ഡുലം പോലെ ..............
നിര്‍വൃതിയില്‍ നിന്നും വ്യാകുലതയിലേക്ക്
സന്തോഷത്തില്‍ നിന്നു സങ്കടത്തിലേക്ക്
അനുഭൂതിയില്‍ നിന്നും വേദനയിലേക്ക്
ആടുന്ന പെന്‍ഡുലം ........
എന്റെ സ്നേഹം
അതിരുകളില്ലാത്ത ദൂരങ്ങളാണ്
പരിധികളില്ലാത്ത സമയവും ....
കടലിന്റെ അപാരതയില്‍ നിന്നും
ഉയരുന്ന തിരകള്‍ കൈനീട്ടി
അപരിമേയമായ ആകാശത്തെ
അക്ഷമയോടെ ചുംബിക്കാന്‍
ശ്രമിക്കും പോലെ
അകലെയുള്ള നിന്നിലേക്ക് മനസ് നീട്ടുന്നു
ഒന്നു തൊടാന്‍ ...
ഒരു വേനല്‍മഴയില്‍ അലിഞ്ഞില്ലാതായ
നിന്റെ സ്വരം ...
മറ്റൊരു വേനല്‍മഴയില്‍
തിരികെ വരുന്നതും കാത്തു
പുതു മണ്ണിന്‍ മണമായി നിന്നിലലിയാന്‍
മഴയില്‍ ഒഴുകുന്ന കുമിളയായി ..
നിന്നിലേക്ക് ..നിന്നിലേക്ക്
വീണു ചിതറാന്‍
വീണ്ടുമൊരു പുതുമഴയില്‍
തിരികെ വരാനൊരു യാത്ര
പൂര്‍ണമായും നിനക്കു വേണ്ടി ...
നീയൊഴിഞ്ഞ ഹൃദയം ശൂന്യവും ഇരുട്ടുമാണ്
ഒരു പെന്‍ഡുലം പോലെ ..............
നിര്‍വൃതിയില്‍ നിന്നും വ്യാകുലതയിലേക്ക്
സന്തോഷത്തില്‍ നിന്നു സങ്കടത്തിലേക്ക്
അനുഭൂതിയില്‍ നിന്നും വേദനയിലേക്ക്
ആടുന്ന പെന്‍ഡുലം ........
എന്റെ സ്നേഹം
അതിരുകളില്ലാത്ത ദൂരങ്ങളാണ്
പരിധികളില്ലാത്ത സമയവും ....
കടലിന്റെ അപാരതയില്‍ നിന്നും
ഉയരുന്ന തിരകള്‍ കൈനീട്ടി
അപരിമേയമായ ആകാശത്തെ
അക്ഷമയോടെ ചുംബിക്കാന്‍
ശ്രമിക്കും പോലെ
അകലെയുള്ള നിന്നിലേക്ക് മനസ് നീട്ടുന്നു
ഒന്നു തൊടാന്‍ ...
ഒരു വേനല്‍മഴയില്‍ അലിഞ്ഞില്ലാതായ
നിന്റെ സ്വരം ...
മറ്റൊരു വേനല്‍മഴയില്‍
തിരികെ വരുന്നതും കാത്തു
പുതു മണ്ണിന്‍ മണമായി നിന്നിലലിയാന്‍
മഴയില്‍ ഒഴുകുന്ന കുമിളയായി ..
നിന്നിലേക്ക് ..നിന്നിലേക്ക്
വീണു ചിതറാന്‍
വീണ്ടുമൊരു പുതുമഴയില്‍
തിരികെ വരാനൊരു യാത്ര
പൂര്‍ണമായും നിനക്കു വേണ്ടി ...
Subscribe to:
Posts (Atom)