Sunday, August 16, 2009

നൊമ്പരപ്പൂക്കള്‍

നീ കാറ്റില്‍ പറത്തിയ ഈ നൊമ്പരപ്പൂക്കളെല്ലാം
എന്റെ സ്വപ്നങ്ങളായിരുന്നു ........
എന്‍ കവിതയെന്നു ചൊല്ലി നീ
കീറി കളഞ്ഞ കടലാസുകളെല്ലാം
എന്നുടെ പ്രണയമായിരുന്നു .........
നീ വെറും നേരമ്പോക്കായി കരുതിയ
നമ്മുടെ പ്രണയം
ഞാന്‍ നെഞ്ചിലേറ്റിയിരുന്നു........
എന്തിനോ വേണ്ടി നീ എന്നെ
വെറുത്തപ്പോള്‍ ഒരു കൊടുമുടിയോളം
ഞാന്‍ നിന്നെ സ്നേഹിച്ചു .
നീ പറഞ്ഞൊരു കുത്തുവാക്കുകള്‍
അസ്ത്രങ്ങളായി തറച്ചത്
എന്റെ ഹൃദയത്തിലാണ് .........
നീ കൂടെയില്ലാത്ത ഓരോ നിമിഷവും
നീറുകയാണെന്‍ മാനസം ..........
എങ്കിലും സഖീ നീ പറയാഞ്ഞതെന്തേ
നാം അകലുകയായിരുന്നെന്നു........
നീ നല്‍കിയൊരു സ്നേഹം ഇനിയും
തോരാമഴയായി
എന്‍ കണ്‍കളില്‍ പെയ്യുമ്പോള്‍
നിന്റെ എല്ലാമെല്ലാമായിരുന്ന
ഒടുവില്‍ ഒന്നുമല്ലാതായി തീര്‍ന്ന
ഈ പാഴ് ജന്മത്തെ
ഇനി നീ എന്നെങ്കിലും ഓര്‍ക്കുമോ ...???

No comments:

Post a Comment