ഉറക്കം മരിക്കാത്ത ഏതോ രാത്രിയില്‍ ഞാന്‍ ഒഴുകുകയായിരുന്നു ...അനന്തമായ മരുഭൂവിലൂടെ ....
കലിയടങ്ങാത്ത സാഗരങ്ങളിലൂടെ ........
യുഗാന്തരങ്ങള്‍ക്കൊടുവില്‍ ഞാന്‍ ചെന്നെത്തി ..മാലാഖമാരുടെ നാട്ടില്‍ ...സ്നേഹത്തിന്റെ
പൂക്കള്‍ വിരിയുന്ന നാട്ടില്‍ ...ആ രാത്രിയില്‍ നക്ഷത്രങ്ങള്‍ എന്റെ കൂട്ടുകാരായി .......
മഞ്ഞുപെയ്യുന്ന ആ രാത്രിയില്‍ ഞാന്‍ കണ്ടു ..ഭംഗിയുള്ള എന്റെ കൂട്ടുകാരിയെ ...
പെയ്തൊഴിഞ്ഞ നൊമ്പരങ്ങള്‍ സാക്ഷി ...അത് നീയായിരുന്നു ......
അന്ന് .., ഇളം വെയിലേറ്റു ,മനോഹര താഴ്വാരങ്ങളിലൂടെ നാം നടന്നു ..അപരിചിതരെപ്പോലെ...
ഞാന്‍ കാത്തിരിക്കുകയായിരുന്നു ...കൂട്ടിനായ് നാം ഇനിയും കാണാത്ത സ്വപ്നങ്ങളും ......
സുഖമേറിയ ഹൃദയവേദനയുടെ കാലത്തിനൊടുവില്‍ ഞാന്‍ കാത്തിരുന്ന ഈ പ്രണയകാലം.... അതെന്നെ സ്നേഹിക്കുന്നു
Monday, May 25, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment