പ്രിയപ്പെട്ടവളെ ....
നിന്നെ കണ്ടതുമുതല്‍ എത്രയെത്ര രാവുകളാണ് നിന്നെക്കുറിച്ചു ഓര്‍ത്തു
ഞാന്‍ ഉറങ്ങാതിരുന്നത് .ഓരോ രാവും വെളുക്കാന്‍ കാത്തിരിക്കുമ്പോള്‍
നിന്നെ കാണുന്ന നിമിഷങ്ങളായിരുന്നു എന്റെ മനസ് നിറയെ .മാനം
നോക്കി കിടക്കുമ്പോള്‍ ആകാശത്തിലെ നക്ഷത്രങ്ങള്‍ എന്നോട് ചോദിച്ചു ;
നിനക്കു അത്രമേല്‍ ഇഷ്ടമാണോ അവളെ എന്ന് .ആ നക്ഷത്രങ്ങളോട് എല്ലാമായി
ഞാന്‍ പറഞ്ഞു ,എത്ര എണ്ണിയാലും തീരാത്ത നിങ്ങളുടെ എണ്ണം എത്രയോ
അത്ര തന്നെ രാത്രിയും പകലും ഒന്നിച്ചു സ്നേഹിച്ചാലും മതിവരാത്തത് എന്തോ
അതാണ് എനിക്കവള്‍ ...ഈ ഭൂമിയില്‍ എത്രമാത്രം മണല്‍ത്തരികള്‍ ഉണ്ടോ
അത്ര തന്നെ നിമിഷങ്ങള്‍ ഒന്നായിരുന്നാലും മതിവരാത്തത് എന്തോ അതാണ്
എനിക്കവള്‍ ..
നക്ഷത്രങ്ങളെ ,നിങ്ങള്‍ എല്ലാം കൂടി അവളെ എനിക്ക് നല്‍കാം എങ്കില്‍
ഞാന്‍ ഈ നില്ക്കുന്ന ഭൂമിയില്‍ നിന്നു നിങ്ങളിലേക്കുള്ള ദൂരമെത്രയോ അത്രയും
കാലം കാത്തിരിക്കാം ഞാന്‍ അവള്‍ക്കായ് ...നിനക്കായ് ഞാന്‍ വെച്ചു നീട്ടുന്നത്
ഒരു ജീവനും ജീവിതവും മാത്രമല്ല ,ഒരു ആയുഷ്‌കാലത്തേക്ക് സൂക്ഷിക്കാന്‍ കഴിയുന്ന
മഞ്ഞുകണത്തിന്റെ വിശുധിയുള്ള, അമ്രുതിനെക്കാള്‍ മാധുര്യമുള്ള ഒരു നുള്ള് സ്നേഹം .
ഒന്നു നുകര്‍നാല്‍ അത് സാഗരമായി നിന്നില്‍ പെയ്തിറങ്ങും ..എത്രയോ തവണ
ഞാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിച്ചിട്ടുണ്ട് ,എന്റെ ഹൃദയം തിരിച്ചെടുത്തു അതില്‍
നിന്റെ മാത്രം സ്നേഹം നിറച്ചു എനിക്ക് തിരികെ നല്കാന്‍ ..സ്നേഹം കൈക്കുമ്പിളില്‍
കോരി എടുക്കാനാവില്ല .ഹൃദയത്തില്‍ നിന്നു ഹൃദയത്തിലേക്ക് പകര്‍ന്നു നല്കുവാനെ
കഴിയൂ .സത്യസന്ധമായ പ്രണയം ഒരിക്കലും പരാജയപ്പെടുകയില്ല .എത്രയെത്ര
കാലങ്ങള്‍ കഴിഞ്ഞുപോയാലും മനസ്സില്‍ അതിന് വിസ്മ്രിതിയില്ല .ചില സമയങ്ങളില്‍
നീയെന്നെ കാണാതെ പോകുമ്പോള്‍ എനിക്ക് നിന്നോട് ഏറെ നാള്‍ നീണ്ടുനില്കാത്ത
അനുരാഗകുശുമ്പ് തോന്നാറുണ്ട് .കാണുന്നതെല്ലാം നീയാകുമെന്നു തോന്നുമ്പോഴാണ്
ഈ ലോകം ഇത്രമാത്രം സുന്ദരമാണെന്നു ഞാന്‍ തിരിച്ചറിയുന്നത് .എന്റെ ജീവന്റെ
ജീവനായ നിന്നെ നഷ്ടപ്പെടുത്തുവാന്‍ എനിക്കാവില്ല .ഒരായിരം വര്‍ഷം നെഞ്ചില്‍
ചേര്‍ത്തുവെച്ചു സ്നേഹിക്കാന്‍ എനിക്ക് നിന്നെ വേണം ..നിന്നെ മാത്രം
Sunday, May 24, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment