ഇരുളില്‍ ഞാന്‍ തുറിച്ചു നോക്കവേ
നിന്‍ മുഖം മനസ്സില്‍ വന്നുദിച്ചു.
മനസിന്റെ കണ്ണാടിയില്‍ നിന്‍ മുഖം തെളിഞ്ഞില്ല
എങ്കിലും നീ ചൊല്ലുമാ വാക്കുകള്‍ ഇന്നു ഞാന്‍ ഓര്‍ത്ത് പോയി
മരണത്തിന്റെ മടിയില്‍ ഞാനലിഞ്ഞാല്‍
നിന്നെ തേടി എന്നാത്മാവ് വരും
പാലപ്പൂവിന്‍ ഗന്ധമായ് നിന്നിലെ
ജീവനില്‍ ഞാനലിയും
പുലരും വരെ നിന്‍ മുഖം നോക്കിനില്‍ക്കും നിന്നരുകില്‍
നിന്‍ മുഖത്തില്‍ ഒളിക്കും ശാലീനം
എന്നിലെ ആത്മാവിന് ജീവനേകും
എന്നിലെ ആഗ്രഹം സഫലമാകും .
Monday, May 25, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment