Sunday, July 5, 2009

ഇഷ്ടം

ചില ഇഷ്ടങ്ങള്‍ അങ്ങനെയാണ് ...
അറിയാതെ അറിയാതെ
നമ്മള്‍ ഇഷ്ടപ്പെട്ടു പോകും ...
ഒന്നു കാണാന്‍ ,ഒപ്പം നടക്കാന്‍ ,ഏറെ സംസാരിക്കാന്‍ ,
ഒക്കെ വല്ലാതെ കൊതിക്കും ......
എന്നും എന്റേത് മാത്രമാണെന്ന്
വെറുതെ കരുതും ....
ഒടുവില്‍ എല്ലാം വെറുതെ ആയിരുന്നു
എന്ന് തിരിച്ചറിയുമ്പോള്‍ ....
ഉള്ളിന്റെ ഉള്ളില്‍ എവിടെയെങ്കിലും
ആ ഇഷ്ടത്തെ നമ്മള്‍ കുഴിച്ചുമൂടും ...
പിന്നീട് എപ്പോഴെങ്കിലുമൊക്കെ ,
രണ്ടുതുള്ളി കണ്ണീരിന്റെ നനവോടെ
ആ ഇഷ്ടത്തെ നമ്മള്‍ ഓര്‍ക്കും ,
അപ്പോഴും ഹൃദയം വല്ലാതെ കൊതിക്കുന്നുണ്ടാവും ..
അവള്‍ ....എന്റെതായിരുന്നുവെങ്കിലെന്നു...

1 comment:

  1. രാജകുമാരന്റെ കവിത തുളുമ്പുന്ന വരികൾ
    നന്നായി ആസ്വദിച്ചു . നല്ല എഴുത്ത്. ആശംസകൾ!

    ReplyDelete