എന്റെ ഹൃദയത്തില്‍ നീ മാത്രം
നീയൊഴിഞ്ഞ ഹൃദയം ശൂന്യവും ഇരുട്ടുമാണ്
ഒരു പെന്‍ഡുലം പോലെ ..............
നിര്‍വൃതിയില്‍ നിന്നും വ്യാകുലതയിലേക്ക്
സന്തോഷത്തില്‍ നിന്നു സങ്കടത്തിലേക്ക്
അനുഭൂതിയില്‍ നിന്നും വേദനയിലേക്ക്
ആടുന്ന പെന്‍ഡുലം ........
എന്റെ സ്നേഹം
അതിരുകളില്ലാത്ത ദൂരങ്ങളാണ്
പരിധികളില്ലാത്ത സമയവും ....
കടലിന്റെ അപാരതയില്‍ നിന്നും
ഉയരുന്ന തിരകള്‍ കൈനീട്ടി
അപരിമേയമായ ആകാശത്തെ
അക്ഷമയോടെ ചുംബിക്കാന്‍
ശ്രമിക്കും പോലെ
അകലെയുള്ള നിന്നിലേക്ക് മനസ് നീട്ടുന്നു
ഒന്നു തൊടാന്‍ ...
ഒരു വേനല്‍മഴയില്‍ അലിഞ്ഞില്ലാതായ
നിന്റെ സ്വരം ...
മറ്റൊരു വേനല്‍മഴയില്‍
തിരികെ വരുന്നതും കാത്തു
പുതു മണ്ണിന്‍ മണമായി നിന്നിലലിയാന്‍
മഴയില്‍ ഒഴുകുന്ന കുമിളയായി ..
നിന്നിലേക്ക് ..നിന്നിലേക്ക്
വീണു ചിതറാന്‍
വീണ്ടുമൊരു പുതുമഴയില്‍
തിരികെ വരാനൊരു യാത്ര
പൂര്‍ണമായും നിനക്കു വേണ്ടി ...
Wednesday, May 20, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment