പരലോകയാത്രക്കിറങ്ങും മുന്‍പേ
വഴിവായനക്കൊന്നു കൊണ്ടുപോകാന്‍
സ്മരണതന്‍ ഗ്രന്ഥലയത്ത്തിലെങ്ങും
ധൃതിയിലെന്നോമനെ നിന്‍ ഹൃദയം
പരതി പരതി തളര്‍ന്നു പോകെ ,
ഒരു താളും നോക്കാതെ മാറ്റിവെച്ച
പ്രണയത്തിന്‍ പുസ്തകം നീ തുറക്കും ...
അതിലന്നു നീയെന്റെ പേരു കാണും..
അതിലെന്റെ ജീവന്റെ നേര് കാണും ..
Sunday, July 5, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment