നീ ഓര്‍ക്കുന്നുവോ ...
അന്ന് നമ്മള്‍ ആദ്യമായി കണ്ട ആ ദിനം ..
നേര്‍ത്ത ചാറ്റല്‍ മഴയില്‍ പാടവരമ്പത്തുകൂടി നാം നടന്നത് ..
നിനക്കു ആമ്പല്‍ പൂക്കള്‍ പറിച്ചു തന്നത് ...
ഒരുകുടക്കീഴില്‍ മഴ നയാതെ എന്നോട് ചേര്‍ന്ന് നടന്നത് ..
പിന്നീട് നമ്മുടെ സമാഗമങ്ങളില്‍ എല്ലാം മഴയില്ലാരുന്നുവോ ..???
എന്നും നമുക്കു സന്തോഷം തന്നിരുന്ന മഴ ....
നാം പോലും അറിയാതെ നമുക്കിടയില്‍ മഴയും വളര്ന്നു .
ആ മഴയ്ക്ക് നിന്റെ ഗന്ധമായിരുന്നു .
മഴയില്‍ മുങ്ങിയ നമ്മുടെ പ്രണയദിനങ്ങള്‍......
ഒരിക്കലും നിന്റെ പ്രണയം പെയ്തു ഒഴിഞ്ഞിരുന്നില്ല
പിന്നെന്തിനാണ് നീ എന്നെ ഉപേക്ഷിച്ചു പോയത് ..??
എന്റെ സ്വപ്നങ്ങളെ കണ്ടില്ലെന്നു നടിച്ചത് ..!!!
എന്റെ ലോകത്ത് ഞാന്‍ ഇപ്പോള്‍ തനിച്ചാണ്
നീ പോയതില്‍ പിന്നെ ഞാന്‍ മഴ കണ്ടിരുന്നില്ല
പക്ഷെ നിനക്കറിയാമോ ..??
ഞാനെന്‍ മണ്‍ വീണയില്‍ മുഖം അമര്‍ത്തി ശ്രുതികള്‍ ഉണര്‍ത്താതെ കാത്തിരിക്കുന്നത്
ആ മഴയ്ക്ക് വേണ്ടി മാത്രമാണ് ..
എന്റെ കനവുകളുടെ കനത്ത ഇരുളില്‍ വെള്ളിനൂലുകളായ്
അവ പെയ്യുന്നത് ഓര്‍ത്തുകൊണ്ട് ...
അടുത്ത മഴ എത്തും മുന്‍പെങ്കിലും നീ എന്റെ അരികില്‍ എത്തുമോ ..??
എന്നെ മാത്രം നിനച്ചുകൊണ്ട് അമൃതവര്‍ഷിണിയായി എന്നില്‍ പെയ്തിറങ്ങുമോ..???
Friday, June 5, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment