Sunday, August 16, 2009

അറിയുമോ നീ ...

ഒരുപാടു ദൂരേക്ക്‌ ഞാന്‍ മാഞ്ഞു പോയാല്‍
വെറുതെയെങ്കിലുമോര്‍ക്കാന്‍ മാത്രം......
ഞാനെന്‍ കിനാക്കള്‍ നിനക്കായ് കാഴ്ച വെച്ചു ....
ഒരുപാടിഷ്ടത്തോടെ നിന്നെത്തേടി വന്ന
എന്നിലെ നനുത്ത സ്നേഹത്തിന്റെ
ഇതളുകള്‍ ഓരോന്നും..
നീ പറിച്ച് എറിഞ്ഞതെന്തിന്..???
എന്‍ മിഴികളില്‍ നിന്നുതിരുന്ന
മിഴിനീര്‍ മുത്തുകള്‍ ..
നീ ഒപ്പിയെടുക്കാഞ്ഞതെന്തേ ??
ആയിരം കാതങ്ങള്‍ക്കുമപ്പുറം
ഞാന്‍ നിന്നെയോര്‍ത്തു കരയുമ്പോള്‍
നിന്‍ മനസ്സില്‍
ഒരിക്കലുമെന്‍ രൂപം
മിന്നി മറയുമോ ??
മാഞ്ഞു മാഞ്ഞു പോകുമീ ജീവിതത്തില്‍
മായാതെ മറയാതെ വിടര്‍ന്നു നില്ക്കും
എന്‍ സ്നേഹം ......
അറിയുമോ നീ എന്നെങ്കിലുമൊരു നാള്‍ .......

No comments:

Post a Comment