ഒരുപാടു ദൂരേക്ക് ഞാന്‍ മാഞ്ഞു പോയാല്‍
വെറുതെയെങ്കിലുമോര്‍ക്കാന്‍ മാത്രം......
ഞാനെന്‍ കിനാക്കള്‍ നിനക്കായ് കാഴ്ച വെച്ചു ....
ഒരുപാടിഷ്ടത്തോടെ നിന്നെത്തേടി വന്ന
എന്നിലെ നനുത്ത സ്നേഹത്തിന്റെ
ഇതളുകള്‍ ഓരോന്നും..
നീ പറിച്ച് എറിഞ്ഞതെന്തിന്..???
എന്‍ മിഴികളില്‍ നിന്നുതിരുന്ന
മിഴിനീര്‍ മുത്തുകള്‍ ..
നീ ഒപ്പിയെടുക്കാഞ്ഞതെന്തേ ??
ആയിരം കാതങ്ങള്‍ക്കുമപ്പുറം
ഞാന്‍ നിന്നെയോര്‍ത്തു കരയുമ്പോള്‍
നിന്‍ മനസ്സില്‍
ഒരിക്കലുമെന്‍ രൂപം
മിന്നി മറയുമോ ??
മാഞ്ഞു മാഞ്ഞു പോകുമീ ജീവിതത്തില്‍
മായാതെ മറയാതെ വിടര്‍ന്നു നില്ക്കും
എന്‍ സ്നേഹം ......
അറിയുമോ നീ എന്നെങ്കിലുമൊരു നാള്‍ .......
Sunday, August 16, 2009
വേര്‍പാട്
ആരായിരുന്നു എനിക്ക് നീ ......
നിരാശാഭരിതയായി നീ പിരിയുന്നു ...
പക്ഷെ ,
ആകാശത്ത് നക്ഷത്രങ്ങളും ..
ഭൂമിയില്‍ ഹരിത വൃക്ഷങ്ങളും ...
നിലനില്‍ക്കുന്നിടത്തോളം .....
എനിക്ക് നിന്നെ പിരിയാന്‍ വയ്യ ....
നിരാശാഭരിതയായി നീ പിരിയുന്നു ...
പക്ഷെ ,
ആകാശത്ത് നക്ഷത്രങ്ങളും ..
ഭൂമിയില്‍ ഹരിത വൃക്ഷങ്ങളും ...
നിലനില്‍ക്കുന്നിടത്തോളം .....
എനിക്ക് നിന്നെ പിരിയാന്‍ വയ്യ ....
അന്നും ..ഇന്നും
മുന്‍പ്...
നീയെറിഞ്ഞ വിരഹമേറ്റ മനസൊരു
പേമാരിയായ് കൊര്‍ത്തിരുന്നെങ്കിലും
ഇന്നീ ..,
ഈറനണിയിച്ചോരി ചാറ്റല്‍മഴയില്‍
അലിഞ്ഞില്ലാതെയാകുന്നു ഞാന്‍, സഖീ ........
നീയെറിഞ്ഞ വിരഹമേറ്റ മനസൊരു
പേമാരിയായ് കൊര്‍ത്തിരുന്നെങ്കിലും
ഇന്നീ ..,
ഈറനണിയിച്ചോരി ചാറ്റല്‍മഴയില്‍
അലിഞ്ഞില്ലാതെയാകുന്നു ഞാന്‍, സഖീ ........
നീ മഴയാകുക ....
നീ മഴയാകുക ,
ഞാന്‍ കാറ്റ് ആകാം
നീ മാനവും ഞാന്‍ ഭൂമിയുമാകാം
എന്റെ കാറ്റ് നിന്നിലലിയുമ്പോള്‍
നിന്റെ മഴ എന്നിലേക്ക്
പെയ്തിറങ്ങട്ടെ ......
ഞാന്‍ കാറ്റ് ആകാം
നീ മാനവും ഞാന്‍ ഭൂമിയുമാകാം
എന്റെ കാറ്റ് നിന്നിലലിയുമ്പോള്‍
നിന്റെ മഴ എന്നിലേക്ക്
പെയ്തിറങ്ങട്ടെ ......
നൊമ്പരപ്പൂക്കള്‍
നീ കാറ്റില്‍ പറത്തിയ ഈ നൊമ്പരപ്പൂക്കളെല്ലാം
എന്റെ സ്വപ്നങ്ങളായിരുന്നു ........
എന്‍ കവിതയെന്നു ചൊല്ലി നീ
കീറി കളഞ്ഞ കടലാസുകളെല്ലാം
എന്നുടെ പ്രണയമായിരുന്നു .........
നീ വെറും നേരമ്പോക്കായി കരുതിയ
നമ്മുടെ പ്രണയം
ഞാന്‍ നെഞ്ചിലേറ്റിയിരുന്നു........
എന്തിനോ വേണ്ടി നീ എന്നെ
വെറുത്തപ്പോള്‍ ഒരു കൊടുമുടിയോളം
ഞാന്‍ നിന്നെ സ്നേഹിച്ചു .
നീ പറഞ്ഞൊരു കുത്തുവാക്കുകള്‍
അസ്ത്രങ്ങളായി തറച്ചത്
എന്റെ ഹൃദയത്തിലാണ് .........
നീ കൂടെയില്ലാത്ത ഓരോ നിമിഷവും
നീറുകയാണെന്‍ മാനസം ..........
എങ്കിലും സഖീ നീ പറയാഞ്ഞതെന്തേ
നാം അകലുകയായിരുന്നെന്നു........
നീ നല്‍കിയൊരു സ്നേഹം ഇനിയും
തോരാമഴയായി
എന്‍ കണ്‍കളില്‍ പെയ്യുമ്പോള്‍
നിന്റെ എല്ലാമെല്ലാമായിരുന്ന
ഒടുവില്‍ ഒന്നുമല്ലാതായി തീര്‍ന്ന
ഈ പാഴ് ജന്മത്തെ
ഇനി നീ എന്നെങ്കിലും ഓര്‍ക്കുമോ ...???
എന്റെ സ്വപ്നങ്ങളായിരുന്നു ........
എന്‍ കവിതയെന്നു ചൊല്ലി നീ
കീറി കളഞ്ഞ കടലാസുകളെല്ലാം
എന്നുടെ പ്രണയമായിരുന്നു .........
നീ വെറും നേരമ്പോക്കായി കരുതിയ
നമ്മുടെ പ്രണയം
ഞാന്‍ നെഞ്ചിലേറ്റിയിരുന്നു........
എന്തിനോ വേണ്ടി നീ എന്നെ
വെറുത്തപ്പോള്‍ ഒരു കൊടുമുടിയോളം
ഞാന്‍ നിന്നെ സ്നേഹിച്ചു .
നീ പറഞ്ഞൊരു കുത്തുവാക്കുകള്‍
അസ്ത്രങ്ങളായി തറച്ചത്
എന്റെ ഹൃദയത്തിലാണ് .........
നീ കൂടെയില്ലാത്ത ഓരോ നിമിഷവും
നീറുകയാണെന്‍ മാനസം ..........
എങ്കിലും സഖീ നീ പറയാഞ്ഞതെന്തേ
നാം അകലുകയായിരുന്നെന്നു........
നീ നല്‍കിയൊരു സ്നേഹം ഇനിയും
തോരാമഴയായി
എന്‍ കണ്‍കളില്‍ പെയ്യുമ്പോള്‍
നിന്റെ എല്ലാമെല്ലാമായിരുന്ന
ഒടുവില്‍ ഒന്നുമല്ലാതായി തീര്‍ന്ന
ഈ പാഴ് ജന്മത്തെ
ഇനി നീ എന്നെങ്കിലും ഓര്‍ക്കുമോ ...???
ആ നിമിഷത്തിനായ് ....
മനസിലെ കണ്ണീര്‍ കണങ്ങള്‍
നീ നല്കുന്ന വേദനയില്‍
ഉരുകുമ്പോഴും
വേനല്‍ മരങ്ങള്‍ ഇലപൊഴിഞ്ഞു
നില്ക്കുന്ന വഴിയില്‍ ഞാന്‍
കാത്തു നിന്നിരുന്നു ......നീ
എന്റേത് മാത്രമായി തീരുന്ന
നിമിഷത്തിനായ് .......
നീ നല്കുന്ന വേദനയില്‍
ഉരുകുമ്പോഴും
വേനല്‍ മരങ്ങള്‍ ഇലപൊഴിഞ്ഞു
നില്ക്കുന്ന വഴിയില്‍ ഞാന്‍
കാത്തു നിന്നിരുന്നു ......നീ
എന്റേത് മാത്രമായി തീരുന്ന
നിമിഷത്തിനായ് .......
Saturday, August 15, 2009
എന്റെ സ്നേഹം
പ്രിയേ ,മഞ്ഞുപൊഴിയുന്ന
പ്രഭാതങ്ങളില്‍ നീ എന്റെ
ചിലമ്പിച്ച സ്വരം കേള്‍ക്കും
അപ്പോള്‍ ചിതറി വീഴുന്ന
സ്പന്ദനങ്ങളില്‍ എന്റെ സ്നേഹം
തുളുംബാതെ നിറഞ്ഞു നില്‍ക്കും ....
ഓര്‍ക്കുന്നു ഞാന്‍ ഇന്ന് ...
നറുതേന്‍ നിറഞ്ഞൊരു മലരായ് ...നീ എന്റെ ഉള്ളില്‍ നിറഞ്ഞു നിന്നു.എന്തിനോ എപ്പോഴോ കണ്ടുമുട്ടി നമ്മള്‍ ,ഒന്നുമോതിടാതെ പിരിഞ്ഞുപോയി .നാം കണ്ടുവോ സ്വപ്നതീരങ്ങളില്‍ ,ഞാന്‍ പോലുമറിയാതെ നീ എന്റെ ജീവനായെന്‍ ഹൃദയാംബരത്തിലെ പൂര്‍നെന്ദുവായതും,ഓര്‍മതന്‍ തീരത്തു പാറിപ്പറന്നതും,ഓര്‍ക്കുന്നു ഞാന്‍ ഇന്ന് ...ഏകാകിയായ്
Friday, August 14, 2009
പ്രണയം ജീവിക്കുന്നത്
എന്റെ പ്രണയം നിന്റെ
പ്രണയം കൊണ്ടാണ് ജീവിക്കുന്നത് ........
നിനക്കു ജീവനുള്ളിടത്തോളം കാലം അത്
നിന്റെ കൈകളിലായിരിക്കും ......
എന്നെ വിടാതെ പിടിച്ചുകൊണ്ട്
പ്രണയം കൊണ്ടാണ് ജീവിക്കുന്നത് ........
നിനക്കു ജീവനുള്ളിടത്തോളം കാലം അത്
നിന്റെ കൈകളിലായിരിക്കും ......
എന്നെ വിടാതെ പിടിച്ചുകൊണ്ട്
Subscribe to:
Posts (Atom)