കണ്ടു കൊതിച്ചതെല്ലാം നെഞ്ചില്‍
നിറച്ചതെല്ലാം
കഴിഞ്ഞ കഥയിലെ ഓര്‍മ്മകളായി
ഇനി മറന്നുകൊള്ളാം....ഞാന്‍ മറന്നുകൊള്ളാം ....
നിനക്കായ് എല്ലാം മറന്നുകൊള്ളാം....
Tuesday, October 20, 2009
ഞാന്‍ നിന്നെ സ്നേഹിക്കുന്നത്
എന്റെ സ്വപ്നങ്ങളില്‍ എന്നും നിറയുന്നത്
നിന്റെ സ്നേഹം മാത്രം .നീ എനിക്കെത്രമാത്രം
പ്രിയപ്പെട്ടവള്‍ ആണെന്ന് പറഞ്ഞറിയിക്കാന്‍
വാക്കുകളില്ല .നിന്നോടൊപ്പമിരിക്കാന്‍ എനിക്കേറെ ഇഷ്ടം .
കുളിര്‍മ പകരുന്ന ആ സുന്ദരഅനുഭൂതി ഒരിക്കലും
മായല്ലേ എന്ന് ഞാനാഗ്രഹിക്കുന്നു .
അത്രയേറെ ഞാന്‍ നിന്നെ സ്നേഹിക്കുന്നു.
നിന്റെ സ്നേഹം മാത്രം .നീ എനിക്കെത്രമാത്രം
പ്രിയപ്പെട്ടവള്‍ ആണെന്ന് പറഞ്ഞറിയിക്കാന്‍
വാക്കുകളില്ല .നിന്നോടൊപ്പമിരിക്കാന്‍ എനിക്കേറെ ഇഷ്ടം .
കുളിര്‍മ പകരുന്ന ആ സുന്ദരഅനുഭൂതി ഒരിക്കലും
മായല്ലേ എന്ന് ഞാനാഗ്രഹിക്കുന്നു .
അത്രയേറെ ഞാന്‍ നിന്നെ സ്നേഹിക്കുന്നു.
അന്നൊരിക്കല്‍
ഒരിക്കലെന്‍ സഖീ നിനക്കായ്
ഞാനൊരായിരം സ്വപ്‌നങ്ങള്‍ നെയ്തിരുന്നു .
പ്രാണന്റെ പ്രാണനിലോഴുകും
പ്രണയമഴയായ് പെയ്തിരുന്നു .
ഒരു സ്നേഹബിന്ദുവില്‍
നിശ്വാസങ്ങള്‍ പവിഴാധരങ്ങളില്‍
തുടിച്ചിരുന്നു .
ഞാനൊരായിരം സ്വപ്‌നങ്ങള്‍ നെയ്തിരുന്നു .
പ്രാണന്റെ പ്രാണനിലോഴുകും
പ്രണയമഴയായ് പെയ്തിരുന്നു .
ഒരു സ്നേഹബിന്ദുവില്‍
നിശ്വാസങ്ങള്‍ പവിഴാധരങ്ങളില്‍
തുടിച്ചിരുന്നു .
Wednesday, October 7, 2009
പ്രതീക്ഷയോടെ ....
എനിക്ക് നിന്നോട് നന്ദിയുണ്ട് .കാരണം നിറമുള്ള ഒത്തിരി സ്വപ്‌നങ്ങള്‍ നല്‍കിയതിന്.ചില്ലിട്ട എന്റെ മോഹങ്ങള്‍ക്ക് ചിറകു വച്ചു തന്നതിന് .മനസ്സില്‍ സ്നേഹത്തിന്റെ തിരിവെളിച്ചം പകര്‍ന്നു തന്നതിന് .പിന്നെ ഓര്‍മ്മയുടെ ചെപ്പ് തുറന്നാല്‍ കരയാന്‍ ഒരിറ്റു കണ്ണീര്‍ നല്‍കിയതിന് .എന്റെ മനസ്സില്‍ നിറയെ നീ നെയ്തുതന്ന സ്വപ്നങ്ങളായിരുന്നു .ഞാന്‍ കൊതിച്ചതും നിന്റെ സാന്ത്വനം മാത്രമായിരുന്നു .പക്ഷെ കാലചക്രം നിന്നെ എന്നില്‍ നിന്നും അകറ്റുകയാണോ..??..ഇരുള്‍ മൂടിയ ജീവിതവീചിയില്‍ മുള്ളുകള്‍ ഉണ്ടെന്ന സത്യം ഞാന്‍ മനസിലാക്കിയില്ല .ആ കൂര്‍ത്ത മുള്ളുകള്‍ തറച്ചിറങ്ങിയത് എന്റെ ഹൃദയത്തിലാണെന്ന് നീയും മനസിലാക്കിയില്ല .നിനക്കതിനു കഴിഞ്ഞില്ല .ഒരു പക്ഷെ നിന്റെ ആശകള്‍ക്കും സ്വപ്നങ്ങള്‍ക്കുമൊത്തു ഉയരാന്‍ എനിക്കായില്ല .എങ്കിലും നിന്റെ സന്തോഷങ്ങള്‍ ഞാന്‍ സഫലമാക്കിയിരുന്നില്ലേ ?എന്നിട്ടും നീ എന്നെ വെറുക്കുകയാണല്ലേ..??ചെയ്ത തെറ്റുകള്‍ക്കൊന്നും മാപ്പില്ലെന്നറിയാം..പക്ഷെ ........ആ തെറ്റുകള്‍ക്ക് നീയും ഒരു നിമിത്തമായിരുന്നില്ലേ..?? ഇനി ,എന്റെ മൌനം അതാണ് നീ ആഗ്രഹിക്കുന്നതെങ്കില്‍ ,എന്റെ കണ്ണുനീര്‍ അതാണ് നിന്റെ സന്തോഷമെങ്കില്‍ ആവാം ..അവയെല്ലാം ഇരുകൈകളും നീട്ടി ഞാന്‍ സ്വീകരിക്കാം ...കഴിഞ്ഞുപോയ കാലങ്ങളെയും നിമിഷങ്ങളേയും ശപിച്ചുകൊണ്ടല്ല,മറിച്ച് ഒത്തിരി സന്തോഷത്തോടെ അതിലേറെ വേദനയോടെ കാരണം നിന്റെ ഉയര്ച്ചകളും സന്തോഷങ്ങളും അതാണെന്റെയും ആഗ്രഹം .എങ്കിലും ഒന്നു നീ ഓര്ക്കുക ,ഒരു പ്രഭാതത്തില്‍ നീ എന്നിലേക്ക് വച്ചുതന്ന ജീവിതം ഒരു നിമിഷം കൊണ്ടു നീ തന്നെ തിരിച്ചെടുത്തപ്പോള്‍ നഷ്ടപ്പെട്ടത് എന്റെ ജീവിതമാണ് .ഒരിക്കലും തിരിച്ചെടുക്കാനാവാത്ത എന്റെ ജീവിതമാണ് .എന്റെ മാത്രം ജീവിതം .എങ്കിലും നീ എന്നെ തേടി വരുമെന്ന പ്രതീക്ഷയോടെ ...ഒരിക്കലും നിനക്കെന്നെ മറക്കാനാവില്ലെന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നു .
ഒത്തിരി സ്നേഹത്തോടെ ..നിന്റെ മാത്രം രാജകുമാരന്‍
ഒത്തിരി സ്നേഹത്തോടെ ..നിന്റെ മാത്രം രാജകുമാരന്‍
Saturday, October 3, 2009
മാപ്പ്
ഇന്ന് പ്രണയത്തിന് കറുപ്പ് നിറമായിരുന്നു
വെറുതെയെങ്കിലും മാപ്പു ചോദിച്ചോട്ടെ ഞാന്‍
നിന്നെ ഒരുപാടു സ്നേഹിച്ചതിന്
നിന്നെ ഒരു പാടു മോഹിപ്പിച്ചതിന്
ഒടുവില്‍ നിന്നെ ഒരു പാടു കരയിപ്പിച്ചതിന്....
എങ്കിലും മാപ്പ്..
ഇനി ഞാന്‍ വിടവാങ്ങട്ടെ
മറ്റൊരു ഇരയെ തേടി ...
വെറുതെയെങ്കിലും മാപ്പു ചോദിച്ചോട്ടെ ഞാന്‍
നിന്നെ ഒരുപാടു സ്നേഹിച്ചതിന്
നിന്നെ ഒരു പാടു മോഹിപ്പിച്ചതിന്
ഒടുവില്‍ നിന്നെ ഒരു പാടു കരയിപ്പിച്ചതിന്....
എങ്കിലും മാപ്പ്..
ഇനി ഞാന്‍ വിടവാങ്ങട്ടെ
മറ്റൊരു ഇരയെ തേടി ...
Subscribe to:
Posts (Atom)