Tuesday, May 26, 2009

നീ ..എന്റെ സ്വന്തം

എന്നും എന്റെ സ്വപ്നം നീയായിരുന്നു
എന്നും എന്റെ സ്വരം നീയായിരുന്നു
നീ എന്റെ പ്രതിച്ഛായയായിരുന്നു
നിന്നെ എനിക്കൊത്തിരി ഇഷ്ടമായിരുന്നു
എന്നും നീ നല്ലൊരു സുഹൃത്തായിരുന്നു
നീ എനിക്ക് പ്രണയത്തിന്റെ ക്ഷേത്രമായിരുന്നു
അവള്‍ എന്റെ പ്രിയ തോഴിയായിരുന്നു

Monday, May 25, 2009

ഞാന്‍ കാത്തിരുന്ന പ്രണയകാലം .....

ഉറക്കം മരിക്കാത്ത ഏതോ രാത്രിയില്‍ ഞാന്‍ ഒഴുകുകയായിരുന്നു ...അനന്തമായ മരുഭൂവിലൂടെ ....
കലിയടങ്ങാത്ത സാഗരങ്ങളിലൂടെ ........
യുഗാന്തരങ്ങള്‍ക്കൊടുവില്‍ ഞാന്‍ ചെന്നെത്തി ..മാലാഖമാരുടെ നാട്ടില്‍ ...സ്നേഹത്തിന്റെ
പൂക്കള്‍ വിരിയുന്ന നാട്ടില്‍ ...ആ രാത്രിയില്‍ നക്ഷത്രങ്ങള്‍ എന്റെ കൂട്ടുകാരായി .......
മഞ്ഞുപെയ്യുന്ന ആ രാത്രിയില്‍ ഞാന്‍ കണ്ടു ..ഭംഗിയുള്ള എന്റെ കൂട്ടുകാരിയെ ...
പെയ്തൊഴിഞ്ഞ നൊമ്പരങ്ങള്‍ സാക്ഷി ...അത് നീയായിരുന്നു ......
അന്ന് .., ഇളം വെയിലേറ്റു ,മനോഹര താഴ്വാരങ്ങളിലൂടെ നാം നടന്നു ..അപരിചിതരെപ്പോലെ...
ഞാന്‍ കാത്തിരിക്കുകയായിരുന്നു ...കൂട്ടിനായ് നാം ഇനിയും കാണാത്ത സ്വപ്നങ്ങളും ......
സുഖമേറിയ ഹൃദയവേദനയുടെ കാലത്തിനൊടുവില്‍ ഞാന്‍ കാത്തിരുന്ന ഈ പ്രണയകാലം.... അതെന്നെ സ്നേഹിക്കുന്നു

ആഗ്രഹം

ഇരുളില്‍ ഞാന്‍ തുറിച്ചു നോക്കവേ

നിന്‍ മുഖം മനസ്സില്‍ വന്നുദിച്ചു.

മനസിന്റെ കണ്ണാടിയില്‍ നിന്‍ മുഖം തെളിഞ്ഞില്ല

എങ്കിലും നീ ചൊല്ലുമാ വാക്കുകള്‍ ഇന്നു ഞാന്‍ ഓര്‍ത്ത് പോയി

മരണത്തിന്റെ മടിയില്‍ ഞാനലിഞ്ഞാല്‍

നിന്നെ തേടി എന്നാത്മാവ്‌ വരും

പാലപ്പൂവിന്‍ ഗന്ധമായ് നിന്നിലെ

ജീവനില്‍ ഞാനലിയും

പുലരും വരെ നിന്‍ മുഖം നോക്കിനില്‍ക്കും നിന്നരുകില്‍

നിന്‍ മുഖത്തില്‍ ഒളിക്കും ശാലീനം

എന്നിലെ ആത്മാവിന് ജീവനേകും

എന്നിലെ ആഗ്രഹം സഫലമാകും .

നന്ദിയുണ്ട് ..നിന്നോട്

വെയില്‍ വെള്ളത്തില്‍ എന്ന പോലെ
നീ എന്നില്‍ പ്രവേശിച്ചു .......
മഞ്ഞു ഇലയില്‍ നിന്നെന്ന പോലെ
തിരിച്ചുപോവുകയും ചെയ്തു ......
എങ്കിലും ,
നന്ദിയുണ്ട് നിന്നോട് ........
ഈ കെട്ടിക്കിടപ്പിനെ കുറഞ്ഞ നേരത്തേക്ക് നീ
സ്ഫടികമെന്നു തോന്നിച്ചു ................

Sunday, May 24, 2009

പ്രണയലേഖനം

പ്രിയപ്പെട്ടവളെ ....

നിന്നെ കണ്ടതുമുതല്‍ എത്രയെത്ര രാവുകളാണ് നിന്നെക്കുറിച്ചു ഓര്‍ത്തു
ഞാന്‍ ഉറങ്ങാതിരുന്നത് .ഓരോ രാവും വെളുക്കാന്‍ കാത്തിരിക്കുമ്പോള്‍
നിന്നെ കാണുന്ന നിമിഷങ്ങളായിരുന്നു എന്റെ മനസ് നിറയെ .മാനം
നോക്കി കിടക്കുമ്പോള്‍ ആകാശത്തിലെ നക്ഷത്രങ്ങള്‍ എന്നോട് ചോദിച്ചു ;
നിനക്കു അത്രമേല്‍ ഇഷ്ടമാണോ അവളെ എന്ന് .ആ നക്ഷത്രങ്ങളോട് എല്ലാമായി
ഞാന്‍ പറഞ്ഞു ,എത്ര എണ്ണിയാലും തീരാത്ത നിങ്ങളുടെ എണ്ണം എത്രയോ
അത്ര തന്നെ രാത്രിയും പകലും ഒന്നിച്ചു സ്നേഹിച്ചാലും മതിവരാത്തത് എന്തോ
അതാണ് എനിക്കവള്‍ ...ഈ ഭൂമിയില്‍ എത്രമാത്രം മണല്‍ത്തരികള്‍ ഉണ്ടോ
അത്ര തന്നെ നിമിഷങ്ങള്‍ ഒന്നായിരുന്നാലും മതിവരാത്തത് എന്തോ അതാണ്
എനിക്കവള്‍ ..
നക്ഷത്രങ്ങളെ ,നിങ്ങള്‍ എല്ലാം കൂടി അവളെ എനിക്ക് നല്‍കാം എങ്കില്‍
ഞാന്‍ ഈ നില്ക്കുന്ന ഭൂമിയില്‍ നിന്നു നിങ്ങളിലേക്കുള്ള ദൂരമെത്രയോ അത്രയും
കാലം കാത്തിരിക്കാം ഞാന്‍ അവള്‍ക്കായ് ...നിനക്കായ് ഞാന്‍ വെച്ചു നീട്ടുന്നത്
ഒരു ജീവനും ജീവിതവും മാത്രമല്ല ,ഒരു ആയുഷ്‌കാലത്തേക്ക് സൂക്ഷിക്കാന്‍ കഴിയുന്ന
മഞ്ഞുകണത്തിന്റെ വിശുധിയുള്ള, അമ്രുതിനെക്കാള്‍ മാധുര്യമുള്ള ഒരു നുള്ള് സ്നേഹം .
ഒന്നു നുകര്‍നാല്‍ അത് സാഗരമായി നിന്നില്‍ പെയ്തിറങ്ങും ..എത്രയോ തവണ
ഞാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിച്ചിട്ടുണ്ട് ,എന്റെ ഹൃദയം തിരിച്ചെടുത്തു അതില്‍
നിന്റെ മാത്രം സ്നേഹം നിറച്ചു എനിക്ക് തിരികെ നല്കാന്‍ ..സ്നേഹം കൈക്കുമ്പിളില്‍
കോരി എടുക്കാനാവില്ല .ഹൃദയത്തില്‍ നിന്നു ഹൃദയത്തിലേക്ക് പകര്‍ന്നു നല്കുവാനെ
കഴിയൂ .സത്യസന്ധമായ പ്രണയം ഒരിക്കലും പരാജയപ്പെടുകയില്ല .എത്രയെത്ര
കാലങ്ങള്‍ കഴിഞ്ഞുപോയാലും മനസ്സില്‍ അതിന് വിസ്മ്രിതിയില്ല .ചില സമയങ്ങളില്‍
നീയെന്നെ കാണാതെ പോകുമ്പോള്‍ എനിക്ക് നിന്നോട് ഏറെ നാള്‍ നീണ്ടുനില്കാത്ത
അനുരാഗകുശുമ്പ് തോന്നാറുണ്ട് .കാണുന്നതെല്ലാം നീയാകുമെന്നു തോന്നുമ്പോഴാണ്
ഈ ലോകം ഇത്രമാത്രം സുന്ദരമാണെന്നു ഞാന്‍ തിരിച്ചറിയുന്നത്‌ .എന്റെ ജീവന്റെ
ജീവനായ നിന്നെ നഷ്ടപ്പെടുത്തുവാന്‍ എനിക്കാവില്ല .ഒരായിരം വര്‍ഷം നെഞ്ചില്‍
ചേര്‍ത്തുവെച്ചു സ്നേഹിക്കാന്‍ എനിക്ക് നിന്നെ വേണം ..നിന്നെ മാത്രം












Wednesday, May 20, 2009

നിനക്കായ് .....മാത്രം

എന്റെ ഹൃദയത്തില്‍ നീ മാത്രം
നീയൊഴിഞ്ഞ ഹൃദയം ശൂന്യവും ഇരുട്ടുമാണ്
ഒരു പെന്‍ഡുലം പോലെ ..............

നിര്‍വൃതിയില്‍ നിന്നും വ്യാകുലതയിലേക്ക്
സന്തോഷത്തില്‍ നിന്നു സങ്കടത്തിലേക്ക്
അനുഭൂതിയില്‍ നിന്നും വേദനയിലേക്ക്
ആടുന്ന പെന്‍ഡുലം ........

എന്റെ സ്നേഹം
അതിരുകളില്ലാത്ത ദൂരങ്ങളാണ്
പരിധികളില്ലാത്ത സമയവും ....
കടലിന്റെ അപാരതയില്‍ നിന്നും
ഉയരുന്ന തിരകള്‍ കൈനീട്ടി
അപരിമേയമായ ആകാശത്തെ
അക്ഷമയോടെ ചുംബിക്കാന്‍
ശ്രമിക്കും പോലെ
അകലെയുള്ള നിന്നിലേക്ക്‌ മനസ് നീട്ടുന്നു
ഒന്നു തൊടാന്‍ ...
ഒരു വേനല്‍മഴയില്‍ അലിഞ്ഞില്ലാതായ
നിന്റെ സ്വരം ...
മറ്റൊരു വേനല്‍മഴയില്‍
തിരികെ വരുന്നതും കാത്തു
പുതു മണ്ണിന്‍ മണമായി നിന്നിലലിയാന്‍
മഴയില്‍ ഒഴുകുന്ന കുമിളയായി ..
നിന്നിലേക്ക്‌ ..നിന്നിലേക്ക്‌
വീണു ചിതറാന്‍
വീണ്ടുമൊരു പുതുമഴയില്‍
തിരികെ വരാനൊരു യാത്ര
പൂര്‍ണമായും നിനക്കു വേണ്ടി ...