Thursday, January 21, 2010
നിന്നെ മറക്കാന്‍ എനിക്കാവില്ല
മനസ്സില്‍ ആദ്യം അവളോട് വെറുപ്പാണ് തോന്നിയത് .പിന്നീടു എപ്പോഴോ എന്നെ നോക്കുന്ന അവളുടെ കണ്ണിലെ തിളക്കം ഞാന്‍ തിരിച്ചറിഞ്ഞു.നീ എന്നോട് അടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഞാന്‍ ഒഴിഞ്ഞു മാറിയിരുന്നത് മനസില്ലാമനസോടെ ആയിരുന്നു .പിന്നീടു .....ഒരുപാടു തവണ നിന്നോട് എല്ലാം തുറന്നു പറയണം എന്ന് കരുതിയെങ്കിലും കഴിഞ്ഞില്ല....പ്രതീക്ഷ നശിച്ച്..പതുക്കെ ..പതുക്കെ നിന്റെ കണ്ണിലെ തിളക്കം മാഞ്ഞു പോകുന്നത് ഞാന്‍ അറിഞ്ഞെങ്കിലും അറിഞ്ഞില്ല എന്ന് നടിച്ചു ....പിന്നീടു വിവാഹക്ഷണക്കത്തുമായി പാറി നടന്ന നിന്റെ കണ്ണിലെ ഭാവം തിരിച്ചറിയാന്‍ എനിക്കായില്ല .ഒരു പാട് നാളുകള്‍ക്കു ശേഷം നിന്നെക്കുറിച്ചു ഓര്‍ക്കുമ്പോള്‍ ...ഞാന്‍ മനസിലാക്കുന്നു ...നിന്നെ മറക്കാന്‍ എനിക്കാവില്ല ...
നിന്നെ കാണാതെ .....
നിന്നെ കാണാതെ കാണാതെ ഞാന്‍ അലഞ്ഞു
നീയെന്‍ ആത്മാവിനുള്ളില്‍ മയങ്ങി
പൂവായ് നീ ....കരളില്‍ പൂമഴയായ്
ഞാന്‍ നിന്‍ അരികത്തു വന്നാലോ
നീ എന്റെ മാത്രം എന്റെ മാത്രം
സ്വന്തമല്ലേ .....
നീയെന്‍ ആത്മാവിനുള്ളില്‍ മയങ്ങി
പൂവായ് നീ ....കരളില്‍ പൂമഴയായ്
ഞാന്‍ നിന്‍ അരികത്തു വന്നാലോ
നീ എന്റെ മാത്രം എന്റെ മാത്രം
സ്വന്തമല്ലേ .....
തകര്‍ന്ന സ്വപ്‌നങ്ങള്‍
പുല്‍പ്പുറങ്ങളിലേക്ക്
ഇഴുകി ചേര്‍ന്ന് നടക്കുമ്പോള്‍
നമുക്കിടയില്‍ എന്തൊക്കെ
സ്വപ്നങ്ങളായിരുന്നു !...കൈയോ
മനമോ ഏതാണ് നമ്മളാദ്യം
കോര്‍ത്ത് പിടിച്ചത് ?
വയ്യ ...ഓര്‍ക്കാന്‍ വയ്യ
ഇഴുകി ചേര്‍ന്ന് നടക്കുമ്പോള്‍
നമുക്കിടയില്‍ എന്തൊക്കെ
സ്വപ്നങ്ങളായിരുന്നു !...കൈയോ
മനമോ ഏതാണ് നമ്മളാദ്യം
കോര്‍ത്ത് പിടിച്ചത് ?
വയ്യ ...ഓര്‍ക്കാന്‍ വയ്യ
സ്നേഹപൂവ്
വിതുമ്പി നില്‍ക്കും സ്നേഹപൂവേ
വിധിച്ചതാരീ വിരഹം
കൊതിച്ചതെല്ലാം നേടാതൊടുവില്‍
അകന്നു പോയോ ശലഭം ....
നീലകിനാവിന്‍ കോടകാറ്റില്‍
പൊലിഞ്ഞു പോയനുരാഗം
ഏകാന്തമല്ലേ ...ശോകാന്തമല്ലേ
വിധിച്ചതാരീ വിരഹം
കൊതിച്ചതെല്ലാം നേടാതൊടുവില്‍
അകന്നു പോയോ ശലഭം ....
നീലകിനാവിന്‍ കോടകാറ്റില്‍
പൊലിഞ്ഞു പോയനുരാഗം
ഏകാന്തമല്ലേ ...ശോകാന്തമല്ലേ
എന്റെ നായിക ...
ഞാന്‍ ആദ്യമെഴുതിയ നിനവുകളില്‍
അവളെന്റെ മാത്രം നായികയായ്...
പറയാന്‍ വയ്യാത്ത രഹസ്യം
പറയാതറിയാന്‍ തോന്നി
പാടുമ്പോഴെന്‍ പ്രണയസരസ്സില്‍
ഒരിതളായ് അവള്‍ ഒഴുകി ......
പരിഭവം
ഒരു വാക്ക് പറയാതെ
ഒരു നോക്ക് കാണാതെ
പരിഭവിച്ചെവിടെയോ പോയി
എല്ലാം പറഞ്ഞൊന്നു
മാപ്പ് ചോദിയ്ക്കാന്‍
എന്നിന്നി എന്നിനി കാണും നാം .....
ഒരു സായാഹ്നത്തില്‍
ഒരു തണുത്ത കടല്‍തീര സായാഹ്നത്തില്‍
നാണത്താല്‍ ചക്രവാളത്തില്‍ ഒളിക്കുന്ന
അസ്തമയ സൂര്യനെ സാക്ഷിനിര്‍ത്തി
നീ എന്‍ ഖല്‍ബിന്‍ ഭാഗമാവുന്നു എന്ന് നീ
മൊഴിഞ്ഞ നിമിഷത്തെ ഇന്നും ഞാന്‍ ഓര്‍മ്മിക്കുന്നു
നാണത്താല്‍ ചക്രവാളത്തില്‍ ഒളിക്കുന്ന
അസ്തമയ സൂര്യനെ സാക്ഷിനിര്‍ത്തി
നീ എന്‍ ഖല്‍ബിന്‍ ഭാഗമാവുന്നു എന്ന് നീ
മൊഴിഞ്ഞ നിമിഷത്തെ ഇന്നും ഞാന്‍ ഓര്‍മ്മിക്കുന്നു
Subscribe to:
Posts (Atom)