Sunday, July 5, 2009

ഇഷ്ടം

ചില ഇഷ്ടങ്ങള്‍ അങ്ങനെയാണ് ...
അറിയാതെ അറിയാതെ
നമ്മള്‍ ഇഷ്ടപ്പെട്ടു പോകും ...
ഒന്നു കാണാന്‍ ,ഒപ്പം നടക്കാന്‍ ,ഏറെ സംസാരിക്കാന്‍ ,
ഒക്കെ വല്ലാതെ കൊതിക്കും ......
എന്നും എന്റേത് മാത്രമാണെന്ന്
വെറുതെ കരുതും ....
ഒടുവില്‍ എല്ലാം വെറുതെ ആയിരുന്നു
എന്ന് തിരിച്ചറിയുമ്പോള്‍ ....
ഉള്ളിന്റെ ഉള്ളില്‍ എവിടെയെങ്കിലും
ആ ഇഷ്ടത്തെ നമ്മള്‍ കുഴിച്ചുമൂടും ...
പിന്നീട് എപ്പോഴെങ്കിലുമൊക്കെ ,
രണ്ടുതുള്ളി കണ്ണീരിന്റെ നനവോടെ
ആ ഇഷ്ടത്തെ നമ്മള്‍ ഓര്‍ക്കും ,
അപ്പോഴും ഹൃദയം വല്ലാതെ കൊതിക്കുന്നുണ്ടാവും ..
അവള്‍ ....എന്റെതായിരുന്നുവെങ്കിലെന്നു...

നിനക്കറിയുമെന്കില്‍

ഇരുളില്‍ പൂ വിരിഞ്ഞത്

നിമിഷങ്ങല്‍ക്കിടയിലെ

ഏത് മാത്രയിലാണെന്ന്നിനക്കറിയുമെന്കില്‍....

പൂവിന്റെ ഗന്ധം ഇതളുകള്‍ക്കിടയിലെ

ഏത് തുടിപ്പില്‍ നിന്നാണെന്ന് നിനക്കറിയുമെന്കില്‍ ...

.അവിടെയാണ് എനിക്ക് നിന്നോടുള്ള പ്രണയം മിടിക്കുന്നത്‌ .

നീ കൂടെ ഉണ്ടായിരുന്നെങ്കില്‍

ഒരു പുതുമഴ നനയാന്‍
നീ കൂടി ഉണ്ടായിരുന്നെങ്കില്‍ ..
ഓരോ തുള്ളിയെയും
ഞാന്‍ നിന്റെ പേരിട്ടു വിളിക്കുന്നു ...
ഓരോ തുള്ളിയായി
ഞാന്‍ നിന്നില്‍ പെയ്തുകൊണ്ടിരിക്കുന്നു
ഒടുവില്‍ നാം ഒരു മഴയാകും വരെ ...

പ്രണയത്തിന്‍ പുസ്തകം ...

പരലോകയാത്രക്കിറങ്ങും മുന്‍പേ
വഴിവായനക്കൊന്നു കൊണ്ടുപോകാന്‍
സ്മരണതന്‍ ഗ്രന്ഥലയത്ത്തിലെങ്ങും
ധൃതിയിലെന്നോമനെ നിന്‍ ഹൃദയം
പരതി പരതി തളര്‍ന്നു പോകെ ,
ഒരു താളും നോക്കാതെ മാറ്റിവെച്ച
പ്രണയത്തിന്‍ പുസ്തകം നീ തുറക്കും ...
അതിലന്നു നീയെന്റെ പേരു കാണും..
അതിലെന്റെ ജീവന്റെ നേര് കാണും ..

ആ നിമിഷം ...

മറക്കാന്‍ നിനക്കു മടിയാണെങ്കില്‍ മാപ്പു തരൂ ...
ജന്മാന്തരങ്ങളില്‍ രണ്ടു സ്വപ്നാടകരെപ്പോലെ
കണ്ടു മുട്ടിയ നിമിഷം ...
നമ്മള്‍ക്കെന്തോരാത്മ നിര്‍വൃതി ആയിരുന്നു ..
ദിവ്യ സങ്കല്പ്പങ്ങളിലൂടെ നിന്നിലെന്നും ഞാന്‍ ഉണരുന്നു ....
നിര്‍വചിക്കാന്‍ അറിയില്ലല്ലോ നിന്നോടുള്ള ഹൃദയവിചാരം

തിരിച്ചറിവ്‌

നിന്നെ കണ്ടു മുട്ടുന്നത് വരെ ഞാന്‍ എന്റെ
ജീവന്റെ മറ്റൊരു കണികയെ തേടി അലയുകയായിരുന്നു ....
പക്ഷെ ഇന്നു ഞാനറിയുന്നു അത് നീ മാത്രമാണെന്ന് ...
എനിക്ക് നിന്നോടുള്ള സ്നേഹം
എന്റെ ഉള്ളിന്റെയുള്ളിലെ ജീവനെപ്പോലെ
സത്യവും മനോഹരവും ആണെന്നും ഒരു നിലാമഴപോള്‍
നീ എന്നിലേക്ക്‌ പെയ്തിറങ്ങുന്നതും ഇന്നു ഞാന്‍ തിരിച്ചറിഞ്ഞിരിക്കുന്നു

നീയും ..ഞാനും

എത്ര മധുരം സഖി ജീവിതം
എനിക്കെന്റെ സ്വപ്നമോഹങ്ങളില്‍ ചുടുചാരമെന്കിലും ..!
നീറ്റുന്ന വെയിലില്‍
ഇളവേല്‍ ക്കുവാന്‍ സത്രമുണ്ട്,
അസ്ഥി തറകളില്‍ ജീവിത സ്പന്ദനമുണ്ട്....
ഇറ്റുനീര്‍ വറ്റിയ കുളങ്ങളില്‍ സ്വപ്നമുണ്ട് ,
അറ്റുപോം കൊമ്പുകളില്‍ പാടുന്ന കിളികളുണ്ട്‌ ,
ഇനി നാളെയെന്ന് മിഴിപൂട്ടുന്ന പൂവുകളിലുറയുന്ന ഗന്ധമുണ്ട് ...
ഇനി വരാമെന്ന് പറയുന്ന മതിലേഖയില്‍ തൂവെളിച്ചമുണ്ട്..
ഒട്ടകലയെങ്കിലും നീയുണ്ട് ,ഞാനുണ്ട് .......