Sunday, June 14, 2009

കാത്തിരിപ്പ്‌

കാത്തിരിക്കുന്നു ഞാന്‍ എന്നുടെയുള്ളിലെ
സ്വപ്നം നിറഞ്ഞൊരു താഴ്‌വരയില്‍ ..!!!
കേവലമായൊരു സ്വപ്നത്തിലെ നിത്യ നായികയെ തേടി
അലയുന്നു ഞാന്‍ ....
ഈ വിഷാദ സമുദ്ര തീരത്തിലും
കാത്തിരിക്കുന്നു നിനക്കു വേണ്ടി ....,
ആരെന്നറിയാതെ എന്തിനെന്നറിയാതെ ...
സ്നേഹിച്ചുപോയി ഞാന്‍ നിന്നെ മാത്രം.
ഓര്‍ക്കാന്‍ കൊതിക്കുന്നോരോര്‍മ്മയായി നിന്‍ മുഖം
എന്നുള്ളില്‍ എന്നും ഞാന്‍ കാത്തു കൊള്ളാം..!!
എന്നുടെ നൊമ്പരം വര്‍ഷമായി പെയ്യവേ....
എന്നിലെ ജീവന്‍ ചോര്‍ന്നു പൊയ്ക്കൊള്ളവേ
കണ്ടു ഞാന്‍ നിന്‍ മുഖം വിരഹാര്‍ദ്രമായി
അതോ നിര്‍വികാരമായി ...!!!

Tuesday, June 9, 2009

നീ എന്നെ സ്നേഹിച്ചിരുന്നെങ്കില്‍ ...

ഓമനേ ,നീ എന്നെ സ്നേഹിച്ചിരുന്നെങ്കില്‍ നാം കാറ്റില്‍ മഴത്തുള്ളികള്‍ കൊണ്ടു പളുങ്ക് വീട് പണിയുമായിരുനു.....ഇപ്പോള്‍ എനിക്ക് രക്തത്തിലേക്ക് തുറക്കുന്ന വീടില്ലാത്ത ഒരു ജനല്‍ മാത്രമേയുള്ളൂ.

Friday, June 5, 2009

അന്ന് പെയ്ത മഴയില്‍ ...

നീ ഓര്‍ക്കുന്നുവോ ...
അന്ന് നമ്മള്‍ ആദ്യമായി കണ്ട ആ ദിനം ..
നേര്‍ത്ത ചാറ്റല്‍ മഴയില്‍ പാടവരമ്പത്തുകൂടി നാം നടന്നത് ..
നിനക്കു ആമ്പല്‍ പൂക്കള്‍ പറിച്ചു തന്നത് ...
ഒരുകുടക്കീഴില്‍ മഴ നയാതെ എന്നോട് ചേര്‍ന്ന് നടന്നത് ..
പിന്നീട് നമ്മുടെ സമാഗമങ്ങളില്‍ എല്ലാം മഴയില്ലാരുന്നുവോ ..???
എന്നും നമുക്കു സന്തോഷം തന്നിരുന്ന മഴ ....
നാം പോലും അറിയാതെ നമുക്കിടയില്‍ മഴയും വളര്ന്നു .
ആ മഴയ്ക്ക് നിന്റെ ഗന്ധമായിരുന്നു .
മഴയില്‍ മുങ്ങിയ നമ്മുടെ പ്രണയദിനങ്ങള്‍......
രിക്കലും നിന്റെ പ്രണയം പെയ്തു ഒഴിഞ്ഞിരുന്നില്ല
പിന്നെന്തിനാണ് നീ എന്നെ ഉപേക്ഷിച്ചു പോയത് ..??
എന്റെ സ്വപ്നങ്ങളെ കണ്ടില്ലെന്നു നടിച്ചത്‌ ..!!!
എന്റെ ലോകത്ത് ഞാന്‍ ഇപ്പോള്‍ തനിച്ചാണ്
നീ പോയതില്‍ പിന്നെ ഞാന്‍ മഴ കണ്ടിരുന്നില്ല
പക്ഷെ നിനക്കറിയാമോ ..??
ഞാനെന്‍ മണ്‍ വീണയില്‍ മുഖം അമര്‍ത്തി ശ്രുതികള്‍ ഉണര്‍ത്താതെ കാത്തിരിക്കുന്നത്
ആ മഴയ്ക്ക് വേണ്ടി മാത്രമാണ് ..
എന്റെ കനവുകളുടെ കനത്ത ഇരുളില്‍ വെള്ളിനൂലുകളായ്
അവ പെയ്യുന്നത് ഓര്‍ത്തുകൊണ്ട്‌ ...
അടുത്ത മഴ എത്തും മുന്‍പെങ്കിലും നീ എന്റെ അരികില്‍ എത്തുമോ ..??
എന്നെ മാത്രം നിനച്ചുകൊണ്ട് അമൃതവര്‍ഷിണിയായി എന്നില്‍ പെയ്തിറങ്ങുമോ..???


















നീ അടുത്തിരിക്കുമ്പോള്‍

ചെമ്പകപ്പൂവിന്റെ ഗന്ധമുള്ള നിന്റെ ചുംബനങ്ങള്‍ എന്റെ കൈവിരലുകളെ

രാപ്പാടിയുടെ ചിറകുകളാക്കി മാറ്റിയിരിക്കുന്നു ........

നീ അടുത്തിരിക്കുമ്പോള്‍ നീര്‍മാതളം പൂക്കുന്നതും മള്‍ബറി പാകമാകുന്നതും ഞാന്‍ അറിയുന്നതേയില്ല

Monday, June 1, 2009

ഓര്‍മ്മകള്‍

എരിയുമീ ഭൂമിയില്‍ ഒരു നേര്‍ത്ത തണലായി നീ എന്നുമെന്നരികിലുണ്ടായിരുന്നു .
നിന്റെ ദുഖവും എന്റെ ദുഖവും ഒരുപാടു പങ്കിട്ടതായിരുന്നു..
അകലുമാ തീരത്തെ പിരിയുവാന്‍ വയ്യാത്ത തിരകളെപോലെന്നുമായിരുന്നു.
ജീവന്റെയുള്ളില്‍ നിന്‍ ഓര്‍മ്മകള്‍ ഒരുനാളും അണയാതെ കത്തിയെരിഞ്ഞിരുന്നു. എന്നിട്ടുമെന്തിനാണേതോ തുലക്കൊളിലെന്നെയുമുപെക്ഷിച്ചു പൊയ്ക്കളഞ്ഞു ...

നിന്‍ മുഖം

ഒരു മണ്‍ചിരാതുമായ്‌ സന്ധ്യയില്‍ തീ നാളമായ് ഞാന്‍ നില്‍ക്കവേ .....ഒരു കല്‍ വിളക്കിന്റെ ശോഭയില്‍ ഞാന്‍ കണ്ടു ആദ്യമായി നിന്‍ മുഖം .

നിന്‍ മിഴികള്‍ നനയരുത് ....

ഒരോര്‍മക്കുറിപ്പ്‌ വെയ്ക്കവേ നിന്മിഴികള്‍ നനഞ്ഞാല്‍ ഓര്‍ക്കുക ഞാനെന്ന സത്യം എന്നും ശാശ്വതം എന്നെ ഓര്‍ക്കവേ നിന്‍ മനമൊന്നു പിടഞ്ഞാല്‍ഓര്‍ക്കുക ഞാന്‍ ഉണ്ടാവും നിന്നരികെ